അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്റെ റാങ്കിംഗില്‍ സ്പെയിന്‍ തന്നെ ഒന്നാമത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സ്പെയിന്‍ ഒന്നാം സ്ഥാനത്തു തുടരുന്നത്. ലോകചാമ്പ്യന്മാരും യൂറോപ്യന്‍ ചാമ്പ്യന്മാരുമായ സ്പെയിന്റെ റാങ്കിംഗില്‍ അടുത്ത നാലു മാസത്തിനുള്ളില്‍ ഇളക്കം സംഭവിക്കില്ലെന്നാണ് സൂചന. രണ്ടാം സ്ഥാനത്ത് ഹോളണ്ടും മൂന്നാം സ്ഥാനത്ത് ജര്‍മനിയും നാലാം സ്ഥാനത്ത് ഉറുഗ്വെയുമാണ്. ഇംഗ്ളണ്ട് അഞ്ചാമതാണ്. ബ്രസീല്‍ ആറാമതും അര്‍ജന്റീന 10-ാമതുമാണ്. ക്രൊയേഷ്യ, പോര്‍ച്ചുഗല്‍ ഇറ്റലി എന്നിവരും ആദ്യപത്തില്‍ ഇടംനേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല