നിക്കോളസ് സര്‍ക്കോസിയും ക്രിസ്റ്റിയന്‍ വള്‍ഫും ഫിഫയുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍. മുന്‍ ഫ്രഞ്ച് പ്രസിഡന്റാണ് നിക്കോളാസ് സര്‍ക്കോസി. മുന്‍ ജര്‍മ്മന്‍ നേതാവാണ് ക്രിസ്റ്റിയന്‍ വള്‍ഫ്. 2022ല്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിന്റെ വേദി ഖത്തറിന് നല്‍കിയ തീരുമാനത്തില്‍ കൈകടത്താനാണ് ഇരുവരും ശ്രമിച്ചതെന്ന് ബ്ലാറ്റര്‍ പറഞ്ഞു.
ഫിഫ ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചത് സംബന്ധിച്ച് നിരവി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഖത്തറിലെ സമ്മറും രാജ്യത്തിന്റെ മോശം മനുഷ്യാവകാശ ചരിത്രവുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. എഫ്ബിഐ, സ്വിസ് അധികൃതര്‍ എന്നിവര്‍ക്ക് പുറമെ ഫിഫയും അന്വേഷണം നടത്തുന്ന ഒന്നാണ് ഖത്തറിന് ലോകക്പ്പ് അനുവദിച്ചു കൊടുത്തതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍.
ഖത്തറിന് വേദി കൊടുത്തതില്‍ നിര്‍ണായക സ്വാധീനം രണ്ട് നേതാക്കളും നടത്തിയിട്ടുണ്ടെന്നും, ഇരുവരും ഫിഫയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നും അവരുടെ ചെയ്തികളുടെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കണമെന്നും സെപ്പ് ബ്ലാറ്റര്‍ ആവശ്യപ്പെട്ടു.
ഡൈ വെല്‍റ്റ് മാധ്യമത്തോടാണ് ബ്ലാറ്റര്‍ നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുകയായിരുന്ന സെപ്പ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനത്ത്‌നിന്ന് ഒഴിയുകയാണെന്ന് ആദ്യം പ്രഖ്യാപിച്ച ശേഷം പിന്നീട് തീരുമാനം മാറ്റി. അഞ്ചാം വട്ടവും സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഈ കോലാഹലങ്ങല്‍ മുഴുവനുമുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല