1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2022

സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് കഴിഞ്ഞാലും പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും തൊഴിൽ സുരക്ഷയിലും വിട്ടുവീഴ്ചയില്ലെന്ന് തൊഴിൽ മന്ത്രാലയം പ്രവാസികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ മികച്ച രാജ്യാന്തര മാനദണ്ഡങ്ങൾ തന്നെ നടപ്പാക്കുന്നതിൽ ശ്രദ്ധചെലുത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യാന്തര തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായാണ് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും തൊഴിൽ സുരക്ഷയിലുമുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചത്. 2022 ഫിഫ ലോകകപ്പിന് ശേഷവും ഹ്രസ്വ, ദീർഘകാല അടിസ്ഥാനത്തിലുള്ള നിയമനിർമാണങ്ങളുടെ വികസനം ഖത്തറിന്റെ തന്ത്രപ്രധാനമായ താൽപര്യങ്ങളിൽ ഒന്നാണ്.

തൊഴിൽ സുരക്ഷ, ആരോഗ്യം എന്നിവയിൽ രാജ്യാന്തര ചട്ടങ്ങൾക്ക് അനുസൃതമായുള്ള മുൻകരുതൽ നടപടികളും മറ്റുമാണ് തൊഴിലിടങ്ങളിലും തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും നടപ്പാക്കി വരുന്നത്. എക്‌സിറ്റ് പെർമിറ്റും മുൻ തൊഴിലുടമയിൽ നിന്നുള്ള നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും നിർത്തലാക്കൽ, മിനിമം വേതന നിയമം നടപ്പാക്കൽ, വിദേശ രാജ്യങ്ങളിൽ വീസ സെന്ററുകളുടെ പ്രവർത്തനം, തൊഴിൽ തർക്ക പരിഹാര കമ്മിറ്റികളുടെ രൂപീകരണം തുടങ്ങി ഒട്ടേറെ തൊഴിൽ പരിഷ്‌ക്കാരങ്ങളാണ് കഴിഞ്ഞ 10 വർഷത്തിനിടെ ഖത്തർ നടപ്പാക്കിയത്.

രാജ്യാന്തര തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭ മന്ത്രാലയത്തിലെ മെക്കാനിക്കൽ എക്യൂപ്‌മെന്റ് വകുപ്പ് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുമായി ചേർന്ന് തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. രാജ്യത്തിന്റെ വികസനത്തിന് മികച്ച പരിശ്രമം നടത്തിയ ജീവനക്കാരെയാണ് ആദരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.