സ്വന്തം ലേഖകന്‍: ലോകകപ്പിനു വരുന്ന വെള്ളക്കാര്‍ അല്ലാത്തവരുമായി ലൈംഗിക ബന്ധം വേണ്ട! റഷ്യന്‍ സ്ത്രീകള്‍ക്ക് ഉപദേശവുമായി മന്ത്രി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പാര്‍ലമെന്റ് കമ്മിറ്റി മേധാവി തമാര പ്ലെറ്റ്‌ന്യോവയാണ് വംശീയ പരാമര്‍ശം നടത്തിയത്.
1980 ലെ മോസ്‌കോ ഒളിമ്പിക്‌സിന് ശേഷം രാജ്യത്ത് ജനിച്ച മിശ്രവംശജരായ കുട്ടികളെ സംബന്ധിച്ച് റേഡിയോ പരിപാടിക്കിടെ ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. മിശ്രവംശജര്‍ തമ്മിലുള്ള ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ സോവിയറ്റ് കാലം മുതല്‍ റഷ്യയില്‍ വിവേചനം നേരിടുന്നുണ്ട്.
ഇത് സൂചിപ്പിച്ച് നാം നമ്മുടെ കുട്ടികള്‍ക്ക് മാത്രം ജന്മം നല്‍കണമെന്നാണ് ഇവര്‍ പറഞ്ഞത്. അതിനിടെ, ലോകകപ്പിനെത്തുന്ന വിദേശ ആരാധകര്‍ റഷ്യയിലേക്ക് വൈറസുകള്‍ കൊണ്ടുവരുമെന്ന മറ്റൊരു പാര്‍ലമെന്റ് അംഗത്തിന്റെ പ്രസ്താവനയും വിവാദമായി.
31 രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് എത്തുന്നുണ്ട്. വ്യാഴാഴ്ച ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ആദ്യ മത്സരത്തില്‍ റഷ്യ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജയിച്ചിരുന്നു. ഫിഫയും റഷ്യ 2018 സംഘാടകരും പ്ലെറ്റ്‌ന്യോവയുടെ പരമാര്‍ശത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല