1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2018

സ്വന്തം ലേഖകന്‍: 21 മത് ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഫുട്‌ബോള്‍ പ്രേമികളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി റഷ്യ. 11 നഗരങ്ങളിലായി 12 സ്റ്റേഡിയങ്ങളാണ് ഫുട്‌ബോള്‍ മാമാങ്കത്തിനായി ഒരുങ്ങി കാത്തിരിക്കുന്നത്. ലോകജേതാവിന് നല്‍കാനുള്ള സ്വര്‍ണക്കപ്പും ഫിഫ റഷ്യയില്‍ എത്തിച്ചു കഴിഞ്ഞു.

ഉദ്ഘാടന മല്‍സരവും ഫൈനലും നടക്കുന്ന ലുഷ്‌നിക്കിയടക്കമുള്ള 12 സ്റ്റേഡിയങ്ങളും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി മത്സരങ്ങള്‍ക്ക് സജ്ജമായതായി അധികൃതര്‍ അറിയിച്ചു. ആദ്യമായി വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കുന്ന ലോകകപ്പെന്ന നേട്ടം ഇതോടെ റഷ്യയ്ക്ക് സ്വന്തം. ഐഎസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തൊട്ടാകെ വന്‍സുരക്ഷയാണ് ഒരിക്കിയിട്ടുള്ളത്.

ഡിസ്‌ട്രോയറും എയര്‍ഡിഫന്‍സ് സിസ്റ്റവുമടക്കം എല്ലാ ആധുനിക സുരക്ഷാ ഉപകരണങ്ങളും ഒരുക്കിയാണ് റഷ്യ സുരക്ഷാ പഴുതുകള്‍ അടച്ചിരിക്കുന്നത്. ഫാന്‍ കാര്‍ഡ് സംവിധാനം നടപ്പാക്കിയതോടെ ഐഡിയുള്ളവരെ മാത്രമേ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കൂ. ഹൂളിഗണ്‍സിന് ഫിഫ പ്രസിഡന്റ് ഇന്‍ഫന്റീനോ ആദ്യമേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യൂറോ കപ്പില്‍ അലമ്പുണ്ടാക്കിയ ഹൂളിഗന്‍സ് റഷ്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് ഉറപ്പിക്കാന്‍ പതിനയ്യായിരം വളണ്ടിയര്‍മാരെ രംഗത്തിറക്കിയിട്ടുണ്ട്. കൂടാതെ ആരാധകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ആയിരക്കണക്കിന് തെരുവുനായ്ക്കളെയാണ് റഷ്യന്‍ അധികൃതര്‍ കൊന്നുതള്ളിയത്. ഇംഗ്ലണ്ടിനേയും സ്‌പെയിനിനേയും പോര്‍ച്ചുഗലിനേയും തോല്‍പ്പിച്ച് ലോകകപ്പ് വേദി സ്വന്തമാക്കിയ റഷ്യ ഫുട്‌ബോളിന്റെ പുതിയ രാജാക്കന്മാരായി ആരെ അവരോധിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.