സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ പ്രേമികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങി റഷ്യ; ലോകകപ്പ് വിജയികളെ പ്രവചിക്കാനൊരുങ്ങി കുഞ്ഞന്‍ പൂച്ച അക്കില്ലസും. ലോകകപ്പിന് പന്തുരുളാന്‍ 6 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റഷ്യയില്‍ താരമായി മാറിയിരിക്കുന്നത് ഫുട്‌ബോള്‍ താരങ്ങളല്ല. മറിച്ച്, മത്സരത്തില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കാന്‍ തയ്യാറെടുക്കുന്ന അക്കില്ലെസ് എന്ന പൂച്ചയാണ്.
കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന കോണ്‍ഫഡറേഷന്‍സ് കപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചാണ് അക്കില്ലെസ് താരമായത്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലാണ് ബധിരനായ അക്കില്ലസിന്റെ താമസം. ലോകകപ്പിന്റെ ഓരോ മത്സരങ്ങള്‍ക്ക് മുന്‍പും അഷല്ലസ് പ്രവചനം നടത്തും. ദിവസവും നടക്കുന്ന കളിയുടെ രാജ്യങ്ങളുടെ പതാക പാത്രങ്ങളില്‍ വയ്ക്കും. ഏതു രാജ്യത്തിന്റെ പതാകയുള്ള പാത്രത്തില്‍നിന്നാണോ അക്കില്ലെന്‍ ഭക്ഷണം കഴിക്കുന്നത് അവരായിരിക്കും അന്നത്തെ വിജയി.
ലോകകപ്പ് മത്സരങ്ങള്‍ പോലെതന്നെ ആവേശവും ആകാംക്ഷയും നല്‍കുന്ന ഒന്നാണ് ആര് വിജയിക്കുമെന്ന പ്രവചനം നടത്തുന്നത്. മുന്‍ ലോകകപ്പിലെന്ന പോലെ മനുഷ്യരല്ലാത്തവര്‍ക്കാണ് പ്രവചിക്കുന്ന കാര്യത്തില്‍ മുന്‍ഗണന. 2010 സൗത്ത്ആഫ്രിക്ക ലോകകപ്പ് വിജയം പ്രവചിച്ച പോള്‍ നീരാളിയും ലോക പ്രശസ്തനായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല