സ്വന്തം ലേഖകന്‍: 31 ദിവസത്തെ ഫുട്‌ബോള്‍ പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ യാത്രാമൊഴി ചൊല്ലി പുടിന്റെ റഷ്യ; ഇനി ഖത്തറില്‍ കാണാമെന്ന ഉറപ്പില്‍ ഫുട്‌ബോള്‍ പ്രേമികള്‍. റഷ്യ ലോകകപ്പി?ന്റെ മുഖ്യ സംഘാടകനായ പ്രസിഡന്റ്? വ്‌ലാദിമിര്‍ പുടി???െന്റ ഔദ്യോഗിക വസതിയായ ക്രെംലിനില്‍ നടന്ന ചടങ്ങില്‍ 2022 ലോകകപ്പ്? ആതിഥേയ രാഷ്?ട്രമായ ഖത്തര്‍ അമീര്‍ ശൈഖ്? തമീം ബിന്‍ ഹമദ്? ആല്‍ ഥാനിക്ക്? ?പ്രതീകാത്?മകമായി പന്തു കൈമാറി.
ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫന്റി?േനായെ സാക്ഷിയാക്കിയായിരുന്നു 22ാമത്? വിശ്വമേളയുടെ പന്ത്? കൈമാറ്റം. 2022 ലോകകപ്പ്? ഏറ്റവും മികച്ചതായിരിക്കുമെന്ന്? ഉറപ്പുണ്ടെന്ന്? പുടിന്‍ പറഞ്ഞു. ഏറ്റവും മികച്ചതും മനോഹരവുമായിരിക്കും ഖത്തര്‍ ലോകകപ്പെന്ന്? അമീര്‍ പ്രതികരിച്ചു.
ഇതാദ്യമായാണ്? ഒരു അറബ്? രാജ്യം ഫിഫ ലോകകപ്പിന്? വേദിയാവുന്നത്?. 2010 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അമേരിക്കയെ പിന്തള്ളി 148 വോട്ടിനാണ്? ഖത്തര്‍ വേദി സ്വന്തമാക്കിയത്?.രണ്ടുദിവസം മുമ്പ്? മോസ്?കോയില്‍ നടന്ന ഫിഫ കൗണ്‍സില്‍ യോഗം ലോകകപ്പി???ന്റെ തീയതിയും പ്രഖ്യാപിച്ചു. സാധാരണ ജൂണ്‍ജൂലൈയില്‍ നടക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ്? നടക്കുക.
പ്രധാന വിമര്‍ശനമായി മാറിയ ചൂടിനെ ചെറുക്കാന്‍ സ്?റ്റേഡിയം മുഴുവന്‍ ?കൃത്രിമ ശീതീകരണ സംവിധാനങ്ങ?ള്‍ ഒരുക്കിയാണ്? ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കുന്നത്?. എട്ടു വേദികളില്‍ പ്രധാനമായ ഖലീഫ ഇന്റര്‍നാഷനല്‍ സ്?റ്റേഡിയം ലോകകപ്പിനും അഞ്ചുവര്‍ഷംമുമ്പേ നവീകരിച്ചും ഖത്തര്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല