സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് 100 ദിന കൗണ്ട് ഡൗൺ പരിപാടികൾക്ക് പ്രധാന ഷോപ്പിങ് മാളുകളിൽ തുടക്കം. 3 ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ആരാധകരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ഉദ്ഘാടന മത്സരം കാണാനുള്ള ടിക്കറ്റ് നേടാം.
പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണു സംഘാടകർ. ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വിൻഡോം, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിലാണ് ആഘോഷങ്ങൾ. മാളുകളിൽ നടത്തുന്ന പരിപാടികളിൽ ആരാധകർ ഫുട്‌ബോൾ കഴിവുകൾ പ്രദർശിപ്പിക്കണം, ഓരോ ദിവസവും ഏറ്റവുമധികം സ്‌കോർ നേടുന്നവർക്കാണ് ടിക്കറ്റ് ലഭിക്കുക.
ആഘോഷത്തിൽ പങ്കെടുത്ത ചിത്രങ്ങൾ 100 ഡെയ്‌സ് ടു ഗോ എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യാം. ഫുട്‌ബോൾ ആക്ടിവിറ്റികൾ, പ്രത്യേക സമ്മാനങ്ങൾ, ഇ-ഗെയിമുകൾ, കമ്യൂണിറ്റികളുടെ പരിപാടികൾ, സെലിബ്രിറ്റി താരങ്ങളുടെ സാന്നിധ്യം തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്.
ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ 11 മുതൽ 13 വരെയും മാൾ ഓഫ് ഖത്തറിൽ 12, 13 തീയതികളിലുമാണ് പരിപാടികൾ. പ്ലേസ് വിൻഡോമിലും മാൾ ഓഫ് ഖത്തറിലും ഉച്ചയ്ക്ക് 12.00 മുതൽ രാത്രി 10.00 വരെയും ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ഉച്ചയ്ക്ക് 1.00 മുതലുമാണ് ആഘോഷങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല