1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2022

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ഒരുക്കങ്ങൾ ഖത്തറിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പല തരത്തിലുള്ള ഒരുക്കങ്ങൾ ആണ് ഖത്തറിൽ നടന്നു കൊണ്ടിരിക്കുന്നത്. ഫിഫ ലോകകപ്പ് എന്‍ട്രി വിസ നൽക്കുന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം ഖത്തർ ആഭ്യാന്തര മന്ത്രാലയം അംഗീകാരം നൽകി.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആൽഥാനിയുടെ അധ്യക്ഷതയില്‍ ആണ് മന്ത്രിസഭാ യോഗം ചേർന്നത്. അമീരി ദീവാനില്‍ ആയിരുന്നു യോഗം ചേർന്നത്. ലോകകപ്പ് കാലത്തെ എൻട്രി വിസ സംബന്ധിച്ച് നിലനിന്നിരുന്ന കാര്യങ്ങൾക്ക് ആണ് ഇതിലൂടെ തീരുമാനം ആയിരിക്കുന്നത്.

കൂടാതെ സ്വദേശി ഉൽപന്നമുദ്ര സംബന്ധിച്ച ലൈസൻസ് സംബന്ധിച്ചുമുള്ള കരട് നിർദേശങ്ങൾക്കുകൂടി മന്ത്രിസഭ അനുവാദം നൽകി. സ്വദേശികളുടെ ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽക്കുന്നതിന്റെ ഭാഗമായി ആണ് ഇത്തരത്തിലുള്ള പദ്ധതികൾക്ക് ഖത്തർ പ്രാധാന്യം നൽക്കുന്നത്. വിദേശ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ നിന്ന് സ്വദേശി ഉത്പന്നങ്ങളെ വേർതിരിച്ചെടുക്കുന്ന നിർദേശത്തിന് ആണ് കരട് നിയമം അംഗീകാരം നൽകിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.