സ്വന്തം ലേഖകന്‍: ലോകകപ്പുമായി നാട്ടിലെത്തിയ ഫ്രഞ്ച് ടീമിന് പാരീസില്‍ സ്വപ്നം പോലൊരു വരവേല്‍പ്പ്; ഒഴികിയെത്തിയത് 10 ലക്ഷം പേര്‍. ടീം വന്നിറങ്ങിയ വിമാനത്താവളത്തിനു ചുറ്റം ആയിരക്കണക്കിന് ആരാധകരാണു തടിച്ചുകൂടിയത്. ലോകകപ്പുമായി തുറന്ന ബസിലുള്ള ഫ്രഞ്ച് ടീമിന്റെ വിക്ടറി പരേഡിനു സാക്ഷ്യം വഹിക്കാന്‍ 10 ലക്ഷത്തോളം പേരെത്തി.
ലോകകപ്പ് ജയിച്ചുവന്ന അഭിമാനതാരങ്ങള്‍ക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ലീജന്‍ ഓഫ് ഓണര്‍ സമ്മാനിക്കും. പാരിസ് മെട്രോയിലെ ആറു സ്റ്റേഷനുകള്‍ താല്‍ക്കാലികമായി പുനര്‍നാമകരണം ചെയ്തു. വിക്ടര്‍ യൂഗോയുടെ പേരിലുള്ള സ്റ്റേഷന്റെ പേര് വിക്ടര്‍ യൂഗോ ലോറിസ് എന്നാക്കി. ബെര്‍സി മെട്രോ സ്റ്റേഷന് ഫ്രഞ്ച് ടീമിന്റെ വിളിപ്പേരായ ലെ ബ്ലൂസ് എന്നുകൂടി ചേര്‍ത്ത് ബെര്‍സി ലെ ബ്ലൂസ് എന്നാണു പുതിയ പേര്.
അവ്‌റോണ്‍ സ്റ്റേഷന്റെ പേര് നൗസ് അവ്‌റോണ്‍ ഗാഗ്‌നെ എന്നാക്കി; ഞങ്ങള്‍ നേടി എന്നാണു ഫ്രഞ്ച് ഭാഷയില്‍ ഇതിനര്‍ഥം. ചാള്‍സ് ദെ എറ്റോയ്‌ലെ സ്റ്റേഷന്റെ പേര് ഓണ്‍ എ റ്റു എറ്റോയ്‌ലെസ് എന്നാണു മാറ്റിയത്. ഞങ്ങള്‍ക്കു രണ്ടു നക്ഷത്രങ്ങളുണ്ട് എന്നര്‍ഥം. ഫ്രാന്‍സിന്റെ രണ്ടു ലോകകപ്പ് കിരീടവിജയങ്ങളെ അനുസ്മരിപ്പിക്കാനാണിത്. ഫ്രാന്‍സ് പരിശീലകന്‍ ദിദിയേ ദെഷാമിന്റെ പേരില്‍ രണ്ടു സ്റ്റേഷനുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല