സ്വന്തം ലേഖകന്‍: മൊഹാലി ഐപിഎല്‍ മത്സരത്തില്‍ കൂട്ടത്തല്ല്, ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗ്രൂപ്പ് മത്സരത്തില്‍ ഡല്‍ഹി ഡേര്‍ ഡെവിള്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരമാണ് കളത്തിന് പുറത്ത് ഇരു ടീമിന്റേയും ആരാധകര്‍ തമ്മിലുള്ള യുദ്ധമായി മാറിയത്.
മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്‌റ്റേഡിയത്തില്‍ കളി കണ്ടിരുന്ന ഇരു ടീമിന്റെയും ആരാധകര്‍ തമ്മിലായിരുന്നു അടി. ‘ഏക് ഇന്ത്യാ ഹാപ്പിവാല’ എന്ന ഐപിഎല്‍ ഹാഷ്ടാഗിന് തങ്ങളുടേതായ അര്‍ഥം നല്‍കിയ രണ്ടു സംഘവും പരസ്പരം അടിച്ചപ്പോള്‍ കാണികളുടെ ശ്രദ്ധയും കളിയില്‍ നിന്നും മാറി അടിയിലേക്കായി. ഒടുവില്‍ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
മത്സരം ഡല്‍ഹിയെ പരാജയപ്പെടുത്തി പഞ്ചാബ് വിജയിക്കുകയും ചെയ്തു. പഞ്ചാബി?ന്റെ 181 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 172 റണ്‍സിന് എല്ലാവരും പുറത്തായി. എന്തായാലും യൂ ട്യൂബില്‍ ഇപ്പോള്‍ കളിയുടെ വീഡിയോയേക്കാള്‍ കാഴ്ചക്കാറ്റ് അടിപിടിയുടെ വീഡിയോക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല