1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2012

വ്യത്യസ്തതകള്‍ നിറഞ്ഞ കഥയുമായി എത്തുന്ന ‘ബ്ലാങ്ക് ചെക്ക്’ പുതുമുഖ നായികമാരെ തേടുന്നു. കേരളത്തിന്റെ കാമ്പസ് യുവത്വം നെഞ്ചിലേറ്റിയ പ്ലസ് ടു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഷെബി ചാവക്കാട് ആണ് ബ്ലാങ്ക് ചെക്ക് എന്ന സിനിമയുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നത്. പതിനാറിനും ഇരുപത്തി രണ്ടിനും ഇടയിലുള്ള സുന്ദരികളെ ആണ് നായികാ വേഷത്തിലേക്ക് തേടുന്നത്.
റോഷന്‍, വിഷ്ണു മോഹന്‍, ടോമിന്‍ എന്നിവരാണ് മൂന്ന് നായകന്മാര്‍.. തമിഴ് നടനായ ജിമ്മി ഡോമിനിക് ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിന്റെ കടുത്ത ആരാധകരാണ് ഇവര്‍ മൂന്നു പേരും.സിനിമ ലോകത്ത് വലിയ പ്രശസ്തി നേടണമെന്ന ലെക്ഷ്യവുമായി ജീവിതത്തിലേക്ക് നടന്നു കയറുന്നതാണ് സിനിമയുടെ ഇതിവൃത്തം. ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സസ്‌പെന്‍സിലൂടെയും മറ്റും കടന്നു പോകുന്നത്. ജനുവരി അവസാനത്തോടെ ചിത്രീകരണം തുടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.