സ്വന്തം ലേഖകന്‍: യുവ സംവിധായകന്‍ ദീപന്‍ അന്തരിച്ചു, ഞെട്ടലോടെ മലയാള സിനിമാ ലോകം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം വൃക്കരോഗത്തെത്തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്ന ദീപനെ (47) രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ദീപന്‍ 2003 ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പൃഥിരാജ് നായകനായ പുതിയമുഖം എന്ന ചിത്രത്തിലൂടെ ആദ്യ ഹിറ്റ് സ്വന്തമാക്കി. സുരേഷ് ഗോപി, അനൂപ് മേനോന്‍, കല്‍പന തുടങ്ങിയവര്‍ അഭിനയിച്ച ഡോള്‍ഫിന്‍ ബാറാണ് പുറത്തിറങ്ങിയ അവസാന ചിത്രം. ഷാജി കൈലാസിന്റെ സഹായിയായാണ് ദീപന്‍ സിനിമയില്‍ സജീവമാകുന്നത്.
ആറാം തമ്പുരാന്‍, എഫ്‌ഐആര്‍, വല്യേട്ടന്‍, നരസിംഹം തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹീറോ,ഡികമ്പനി, സിം, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എ.കെ.സാജന്റെ തിരക്കഥയില്‍ ജയറാമിനെ നായകനാക്കി ഒരുക്കുന്ന ‘സത്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല