സ്വന്തം ലേഖകന്‍: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കെ.ആര്‍. മോഹനന്‍ അന്തരിച്ചു. ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്ന അദ്ദേഹത്തിന് 69 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെആര്‍ മോഹനനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുടന്നു. ഞായറാഴ്ച നാലരയോടെയാണ് അന്ത്യം സംഭവിച്ചത്.
മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിനെ അധികരിച്ച് 1975 ല്‍ സംവിധാനം ചെയ്ത അശ്വത്ഥാമാവാണ് ആദ്യ ചിത്രം. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രം നേടി. 1987 ല്‍ പുറത്തിറങ്ങിയ പുരുഷാര്‍ത്ഥവും സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായി. 1992 ല്‍ പുറത്തിറങ്ങിയ സ്വരൂപവും നിരൂപകശ്രദ്ധ നേടിയിരുന്നു.
നിരവധി ഡോക്യുമന്ററികളുടെ സംവിധായകനുമായിരുന്നു കെ.ആര്‍. മോഹനന്‍.പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയായിരുന്നു കെ.ആര്‍. മോഹനന്‍ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടറായും അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല