വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബ് സിനിമകള്‍ വാടകക്ക് നല്‍കാന്‍ തുടങ്ങുന്നു. യുകെയിലാണ് പദ്ധതി ആരംഭിക്കുന്നത്. ഒരു സിനിമക്ക് ഏതാണ്ട് 2.49 പൗണ്ട് (190 ഇന്ത്യന്‍ രൂപ) മാത്രമാണ് വാടക.
ഇതിനായി സിനിമാ വിനോദ രംഗത്തെ പ്രധാന കമ്പനിയായ വാര്‍നര്‍ ബ്രോസുമായും യൂണിവേഴ്‌സല്‍ സ്റ്റുഡിയോസുമായും യൂട്യൂബ് കരാറിലെത്തി. പുതിയ സംരംഭത്തോടെ ഉപയോഗ്താക്കള്‍ക്ക് സിനിമകള്‍ മുഴുവനായും യൂട്യൂബിലൂടെ കാണാന്‍ സാധിക്കും. മുപ്പത് ദിവസത്തേക്കാണ് സിനിമകള്‍ വാടകക്ക് നല്‍കുക.
ഗൂഗിളിന്റെ കൈവശമുള്ള തിരഞ്ഞെടുത്ത 1000ഓളം സിനിമകളാണ് ബ്രിട്ടീഷുകാര്‍ക്ക് ഇതിലൂടെ കാണാന്‍ സാധിക്കുക. അമേരിക്കയിലും, കാനഡയിലും ഈ പദ്ധതി നേരത്തെതന്നെ യൂട്യൂബ് ആരംഭിച്ചിട്ടുണ്ട്.
പുതിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യിക്കുന്നതിനായി ബോക്‌സോഫീസ് എന്ന പേരില്‍ യൂട്യൂബ് നേരത്തെ പുതിയ ചാനല്‍ തുടങ്ങിയിരുന്നു. ഇന്ത്യയിലെ യൂട്യൂബ് വരിക്കാര്‍ക്കായി സൗജന്യമായാണ് ഈ സേവനം യൂട്യൂബ് ആരംഭിച്ചത്. യാഷ്‌രാജ് ഫിലിംസിന്റെ ബോളിവുഡ് ചിത്രമായ ബാന്‍ഡ് ബാജ ബാറാത് ആണ് ആദ്യമായി യൂട്യൂബ് ബോക്‌സോഫീസില്‍ റിലീസ് ചെയ്ത ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല