1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2024

സ്വന്തം ലേഖകൻ: ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾ ഇനി സൗദി സമ്പത്ത് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. രാജ്യത്ത് എണ്ണ ഇതരവരുമാനത്തിൽ വലിയ കുതിച്ചുചാട്ടം നടത്താനായതായും അദ്ദേഹം പറഞ്ഞു. 2025ലെ ബജറ്റ് അവതരണത്തിനു മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

2016 മുതൽ 2024 വരെ രാജ്യത്ത് എണ്ണ ഇതര വരുമാനം 154 ശതമാനം വർധിച്ചതായാണ് കണക്കുകൾ. എണ്ണ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ രാജ്യത്തെ ബാധിക്കാത്ത ഘട്ടത്തിലേക്ക് സമ്പത്ത് വ്യവസ്ഥ എത്തിയെന്നും സ്വകാര്യമേഖലയുടെയും ചെറുകിട സംരംഭങ്ങളുടെയും വളർച്ചയിൽ വലിയ കുതിച്ചുചാട്ടം നടത്താൻ ആയതായും ധനമന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയിൽ 23.4 ശതമാനം തൊഴിൽ വർധനവ് നേടാനും രാജ്യത്തിന് ആയിട്ടുണ്ട്. ടൂറിസം, വിനോദം, റിയൽഎസ്റ്റേറ്റ് മേഖലയിലും വലിയ നേട്ടങ്ങൾ കൈവരിക്കാനായി. ജി20 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കുറഞ്ഞ പൊതു കടമുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് സൗദി അറേബ്യ.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക വികസനം, തുടങ്ങിയ മേഖലയിൽ ബജറ്റിൽ 526 ബില്യൺ റിയാൽ നീക്കിവെച്ചിട്ടുണ്ട്. 2027 ഓടെ രാജ്യത്തിന്റെ ചെലവുകൾ 1.4 ട്രില്യൻ റിയാൽ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ പണപ്പെരുപ്പം ഉയർന്ന നിലയിലെത്തുമ്പോഴും രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനായിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.