ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ വിറ്റ്‌ലിയെ ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പുറത്താക്കി. ഡയറക്ടര്‍ ഓഫ് സൂപ്പര്‍വിഷന്‍ ട്രേസി മക്‌ഡെര്‍മോറ്റിനാണ് എഫ്‌സിഎയുടെ അധിക ചുമതല. അതേസമയം വിറ്റ്‌ലിക്ക് പകരക്കാരന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എഫ്‌സിഎയെ മുന്നോട്ടു നയിക്കാന്‍ മറ്റൊരു നേതൃത്വം ആവശ്യമാണെന്ന് തോന്നിയതിനാലാണ് നടപടിയെന്ന് ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പറഞ്ഞു. ബ്രിട്ടണ് നിലവില്‍ ആവശ്യം കരുത്തനും ശക്തനുമായ ഒരു റെഗുലേറ്ററെയാണ്. അടിത്തറ പടുത്തുയര്‍ത്താന്‍ അത് വേണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ മാത്രമെ സ്ഥാപനത്തെ വികസനത്തിന്റെ അടുത്ത തലത്തിലേക്ക് എത്തിക്കാന്‍ സാധിക്കു – ജോര്‍ജ് ഓസ്‌ബോണ്‍ പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷമായി എഫ്‌സിഎയുടെ തലപ്പത്ത് വിറ്റ്‌ലിയായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടെന്നിരിക്കെയാണ് അപ്രതീക്ഷിതമായ ഈ നടപടി. സ്ഥാനത്ത്‌നിന്ന് നീക്കം ചെയ്‌തെങ്കിലും അടുത്ത വര്‍ഷത്തിന്റെ തുടക്കം വരെ അദ്ദേഹം അഡൈ്വസറി ബോര്‍ഡില്‍ തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല