1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2011

ഐഫോണിന്റെ പുതിയ ആപ്ലിക്കേഷന്‍ കുടുംബങ്ങള്‍ക്ക് പാരയാകുന്നതായി റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐഒഎസ് 5ല്‍ ഫൈന്‍ഡ് മൈ ഫ്രണ്ട്സ് എന്ന ആപ്ലിക്കേഷനുണ്ട്. ഇതാണ് പ്രശ്നക്കാരന്‍. ഈ ആപ്ലിക്കേഷന്‍വഴി നിങ്ങള്‍‌ക്ക് നിങ്ങളുടെ ഭാര്യയുടെ രഹസ്യകാമുകനെ പിടിക്കാമെന്നതാണ് പ്രശ്നമായി മാറുന്നത്. ഭാര്യയുടെ മാത്രമല്ല ഭര്‍ത്താവിന്റെയും രഹസ്യനടപ്പുകള്‍ പിടിക്കാമെങ്കിലും ഇപ്പോള്‍ ഭാര്യമാരുടെ രഹസ്യക്കാരെ മാത്രമാണ് പിടികൂടിയിരിക്കുന്നത്.

സംഗതി വളരെ നിസാരമാണ്. നിങ്ങളുടെ കൂട്ടുകാരെ കണ്ടുപിടിക്കാനുള്ള ഒരു ഉപാധിയാണ് ഫൈന്‍ഡ് മൈ ഫ്രണ്ട്സ് എന്ന ആപ്ലിക്കേഷന്‍. നിങ്ങളുടെ കൂട്ടുകാരന്‍ പേരും മറ്റ് വിവരങ്ങളും നല്‍കുക. പിന്നെ പുള്ളിക്കാരന്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇത് എങ്ങനെയാണ് ഭാര്യയുടെ രഹസ്യനടപ്പ് പിടിക്കാന്‍ ഉപയോഗിച്ചതെന്നതാണ് രസകരം. ഭാര്യയെ സംശയമുള്ള ഒരുവന്‍ ഭാര്യയുടെ ഫോണില്‍ അവര്‍ അറിയാതെ ഫൈന്‍ഡ് മൈ ഫ്രണ്ട്സ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു.

ഒരുദിവസം ഭാര്യയെ വിളിച്ചപ്പോള്‍ അകലെ ഒരു ഗ്രാമത്തിലെ കുട്ടുകാരന്റെ വീട്ടിലാണ് എന്നാണ് പറഞ്ഞത്. എന്നാല്‍ ഫൈന്‍ഡ് മൈ ഫ്രണ്ട്സ് എന്ന ആപ്ലിക്കേഷന്‍ വഴി അന്വേഷിച്ചപ്പോള്‍ ഭാര്യ അടുത്ത നഗരത്തില്‍ത്തന്നെ ഉണ്ടെന്ന് മനസിലായി. അങ്ങനെയാണ് അവളുടെ അവിഹിതബന്ധം എനിക്ക് ബോധ്യമായത്. ഇതിന് കാരണക്കാരന്‍ ആപ്പിളിന്റെ ഫൈന്‍ഡ് മൈ ഫ്രണ്ട്സ് ആപ്ലിക്കേഷനാണ്. ആപ്പിളിന് ഞാന്‍ നന്ദി പറയുന്നുവെന്നാണ് ആ ഭര്‍ത്താവ് പറഞ്ഞത്.

എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയ്ക്കുമേലുള്ള ശക്തമായ ചോദ്യങ്ങളാണ് ഈ ആപ്ലിക്കേഷന്‍ ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഐഫോണ്‍ ആപ്ലിക്കേഷനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഗൂഗിളിലെ ടെക്നിക്കല്‍ റിവ്യൂകളില്‍ ഐഫോണിന്റെ ഫൈന്‍ഡ് മൈ ഫ്രണ്ട്സിനെതിരെ ധാരാളം കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.