സ്വന്തം ലേഖകന്‍: ഷേവ് ചെയ്താല്‍ നൂറു ഡോളറും ഇറുകിയ വസ്ത്രം ധരിച്ചാല്‍ 25 ഡോളറും പിഴ, ദാരിദ്ര്യം മറികടക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പുതുവഴികള്‍ തേടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അധീന പ്രദേശങ്ങളില്‍ ഐ.എസ് പിഴയും പുതിയ നികുതികളും ഈടാക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തിലുള്ള നിരവധി നികുതികള്‍ ഐ.എസ് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. താടി ട്രിം ചെയ്യുന്നതിന് 50 ഡോളറാണ് പിഴ. മതാചാര പ്രകാരമുള്ള വസ്ത്രം ശരിയായി ധരിക്കാത്ത പുരുഷന്‍മാരില്‍ നിന്ന് അഞ്ച് ഡോളറും കണ്ണ് പുറത്ത് കാണിക്കുന്ന സ്ത്രീകളില്‍ നിന്ന് 10 ഡോളറോ ഒരു ഗ്രാം സ്വര്‍ണമോ പിഴയായി ഈടാക്കും.
സോക്‌സും ഗ്ലൗസും ധരിക്കാത്ത സ്ത്രീകള്‍ 30 ഡോളര്‍ പിഴ നല്‍കേണ്ടി വരും. സിഗരറ്റ് കൈവശം വയ്ക്കുന്ന പുരുഷന്‍മാര്‍ 46 ഡോളറും സ്ത്രീകള്‍ 23 ഡോളറും പിഴ നല്‍കണം. ചെക്ക് പോസ്റ്റുകളില്‍ നിര്‍ത്താതെ പോകുന്ന ട്രക്കുകളില്‍ നിന്ന് ആറായിരം ഡോളറിനും ഏഴായിരം ഡോളറിനും ഇടയ്ക്കാണ് പിഴ ഈടാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല