സ്വന്തം ലേഖകൻ: അനധികൃത സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സികൾക്കെതിരെ കർശന കർശനമായ നടപടി സ്വീകരിക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. ഖത്തർ ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ഓൺലൈൻ ടാക്സി കമ്പനികൾക്ക് മാത്രമേ രാജ്യത്ത് സേവനം അനുവദിക്കുകയുള്ളൂയെന്നും മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
യൂബർ, കർവ ടെക്നോളജിസ്, ക്യൂ ഡ്രൈവ്, ബദ്ർ, അബർ, സൂം റൈഡ്, റൈഡി എന്നീ കമ്പനികൾക്ക് മാത്രമാണ് ഖത്തർ ഗതാഗത മന്ത്രാലയം ഓൺലൈൻ ടാക്സി സേവനം നടത്താൻ അനുമതി നൽകിയിട്ടുള്ളത്.
എന്നാൽ നിയമവിരുദ്ധമായി ചില കമ്പനികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ഓൺലൈൻ ടാക്സി സേവനത്തിന് ശ്രമിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവർത്തിക്കുന്ന ടാക്സി കമ്പനിയുടെ സേവനങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും ഇത്തരം സേവനങ്ങൾ ഉപയോഗപ്പെടുത്തരുതെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല