1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2024

സ്വന്തം ലേഖകൻ: രാജ്യത്തെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് കർശന നീക്കവുമായി സൗദി. ഫൂഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആണ് ഈ നടപടിക്ക് നേതൃത്വം നൽകുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തരുത്. മായം ചേർത്ത ഭക്ഷണങ്ങൾ വിൽക്കുന്നത് നിയമ വിരുദ്ധമാണ്. അത്തരത്തിലുള്ള ഭക്ഷണങ്ങൾ കണ്ടെത്തിയാൽ കർശന പിഴ ലഭിക്കും. ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്താനുള്ള നിർദ്ദേശം പുതിയ നിയമത്തിലുണ്ട്.

രാജ്യത്തെ ഭക്ഷണ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ഭക്ഷണങ്ങൾ വിറ്റഴിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. സെപ്റ്റംബർ 15 വരെ ഈ പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നു അഭിപ്രായങ്ങൾ സ്വീകരിക്കും. അതിന് ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് പോകുകയുള്ളു. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ സർവേ ഫൂഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.

നിയമം ലംഘിക്കുന്നവർക്കുള്ള തരംതിരിച്ചുള്ള പട്ടികയും പിഴകളും സർവേ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തും. സ്ഥാപനത്തിന്റെ വലുപ്പം അനുസരിച്ച് പിഴത്തുകയിൽ വ്യത്യാസമുണ്ടാകും. വലിയ സ്ഥാപനത്തിന് ചുമത്തുന്ന പിഴയായിരിക്കില്ല ചെറിയ സ്ഥാപനത്തിന് ചുമത്തുക. രണ്ടിലും വലിയ വിത്യാസം ഉണ്ടായിരിക്കും. നിയമം ലംഘിക്കാതെ രാജ്യത്ത് ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്താൻ സാധിക്കില്ല.

കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കും. ഹൈപ്പർമാർക്കറ്റുകൾക്ക് 20,000 റിയാലും, ചെറുകിട ഗ്രോസറികൾക്ക് 12,000 റിയാലും പിഴ ചുമത്തും. ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തിൽ പരസ്യം നൽകുന്നത് വലിയ കുറ്രമായി ആണ് സൗദി കാണുന്നത്. അവർക്ക് വലിയ തോതിൽ പിഴ നൽകും.

സെപ്റ്റംബർ 15 വരെ ഈ പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. അതിന് ശേഷം മാത്രമേ മറ്റു കാര്യങ്ങൽ തീരുമാനിക്കുയുള്ളു. രാജ്യത്തിന്റെ പല ഭാഗത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളിലും കടകളിലും എല്ലാം ഉദ്യോഗസ്ഥർ എത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അതിനിടെ സൗദിയിലെ വിശാലമായ പ്രാചീന നഗരങ്ങളിലൊന്നായ അൽഉല ഈന്തപ്പനകൃഷിക്ക് കഴിഞ്‍ വർഷത്തേക്കാളും നല്ല വിളവ് ലഭിച്ചു. 16,579 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് 31 ലക്ഷത്തിലധികം ഈന്തപ്പനകളാണ് കൃഷി ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.