1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2024

സ്വന്തം ലേഖകൻ: തീ​പി​ടി​ത്ത കേ​സു​ക​ളി​ൽ ഉ​ട​ന​ടി ഇ​ട​പെ​ടു​ന്ന​തി​ന് കെ​ട്ടി​ട​ങ്ങ​ളി​ലെ ഫ​യ​ർ അ​ലാ​റം സം​വി​ധാ​ന​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സ് സെ​ന്റ​ർ ഓ​ഫി​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി സ​ജീ​വം. പ​ദ്ധ​തി​യി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​നും സാ​മൂ​ഹി​ക സു​ര​ക്ഷ കൈ​വ​രി​ക്കാ​നും ക​ഴി​യു​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് ആ​ക്ടി​ങ് ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദ് പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് നേ​ര​ത്തെ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

രാ​ജ്യ​ത്തെ 50,000 ത്തില​ധി​കം കെ​ട്ടി​ട​ങ്ങ​ളെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. പു​തി​യ​തും പ​ഴ​യ​തു​മാ​യ കെ​ട്ടി​ട​ങ്ങ​ൾ, ഫ​യ​ർ അ​ലാ​റം സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ചാ​യി​രി​ക്കും ന​ട​പ്പാ​ക്ക​ൽ. പ​ല​യി​ട​ത്തും ഇ​തി​ന​കം അ​ഗ്നി​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട​ങ്ങ​ൾ കേ​ന്ദ്ര ക​മാ​ൻ​ഡി​നെ ഉ​ട​ന​ടി അ​റി​യി​ക്കു​ക​യും 120 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​വു​മാ​ണ് ഒ​രു​ക്കു​ക. കെ​ട്ടി​ട​ത്തി​ലെ സം​വി​ധാ​നം ഉ​ട​മ സ്ഥാ​പി​ക്ക​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ശു​പ​ത്രി​ക​ൾ പോ​ലെ​യു​ള്ള വ​ലി​യ സു​പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​യി​രി​ക്കും ന​ട​പ്പാ​ക്കു​ക.

ക​ഴി​ഞ്ഞ വ​ർ​ഷം ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് 16,080 കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​താ​യും ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദ് പ​റ​ഞ്ഞു. ഇ​തി​ൽ 4,394 എ​ണ്ണം തീ​പി​ടി​ത്ത കേ​സു​ക​ളാ​ണ്. വീ​ടു​ക​ളി​ൽ 1,257 തീ​പി​ടി​ത്ത കേ​സു​ക​ളും ഉ​ണ്ടാ​യി. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കൂ​ടു​ത​ൽ തീ​പി​ടി​ത്ത​ങ്ങ​ൾ സം​ഭ​വി​ച്ച​ത്. എ​ല്ലാ​യി​ട​ത്തും തീ​പി​ടി​ത്ത​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം വൈ​ദ്യു​ത ത​ക​രാ​റാ​ണ്. 10 മു​ത​ൽ 19 മി​നി​റ്റ് വ​രെ​യു​ള്ള​വ​യാ​ണ് ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ തീ​പി​ടി​ത്തം. ക​ഴി​ഞ്ഞ വ​ർ​ഷം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ 38 അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.