1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2017

സ്വന്തം ലേഖകന്‍: കമല്‍ഹാസന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടുത്തം, താരം രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെന്നൈയിലെ അല്‍വാര്‍പേട്ടിലുള്ള കമലിന്റെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അഗ്‌നിബാധയുണ്ടായത്. ആ സമയത്ത് താരം വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു. താരത്തിന് പുകശ്വസിച്ചതിന്റെ അസ്വസ്ഥത അനുഭവപ്പെട്ടു. തീപിടുത്തമുണ്ടായ കാര്യം കമല്‍ഹാസന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്‍ ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിച്ച ഉടന്‍ കമല്‍ഹാസന്‍ വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. പുകയെ തുടര്‍ന്ന് ചില അസ്വസ്ഥകള്‍ ഉണ്ടായയൊഴിച്ചാല്‍ തനിക്കും മറ്റുള്ളവര്‍ക്കും കുഴപ്പങ്ങളൊന്നുമില്ല. രക്ഷപ്പെടുത്തിയതിന് ജോലിക്കാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും കമല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

പിന്നീട് മറ്റൊരു ട്വീറ്റ് കൂടി അദ്ദേഹം പോസ്റ്റ് ചെയ്തു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാനിപ്പോള്‍ ഉറങ്ങാന്‍ പോവുകയാണെന്നായിരുന്നു കമലിന്റെ രണ്ടാമത്തെ ട്വീറ്റ്. പുലര്‍ച്ചെ 3.38നാണ് ഇതു പോസ്റ്റ് ചെയ്തത്. തീപ്പിടുത്തമുണ്ടാവാനുള്ള യഥാര്‍ഥ കാരണമെന്താണെന്നും എന്തൊക്കെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ ലഭ്യമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.