സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ മദ്യശാലയില്‍ ജന്മദിന ആഘോഷത്തിനിടെ തീപിടുത്തം, 13 പേര്‍ മരിച്ചു. വടക്കന്‍ ഫ്രാന്‍സിലെ റുവന്‍ നഗരത്തിലെ ബാറില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 18 നും 25നും ഇടക്കു പ്രായമുള്ളവരാണ് മരിച്ചത്. പരിക്കേറ്റ ആറുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ബാറില്‍ ജന്മദിനാഘോഷ പാര്‍ട്ടിക്ക് എത്തിയവരാണ് ദുരന്തത്തിനിരയായത്. പിറന്നാള്‍ കേക്കിലെ തിരിയില്‍നിന്ന് തീപടര്‍ന്നതായാണ് നിഗമനം. നഗര ഹൃദയത്തിലുള്ള ക്യൂബ ലീബര്‍ ബാറിന്റെ താഴത്തെ നിലയില്‍ അര്‍ധരാത്രിയോടെയാണു തീപിടിത്തമുണ്ടായത്.കത്തിക്കരിഞ്ഞ സ്റ്റൂളുകളും തകര്‍ന്ന മദ്യക്കുപ്പികളും ബാറില്‍ കാണപ്പെട്ടു.
പോളിസ്റ്റിറിന്‍ സീലിംഗിലേക്കു തീപടര്‍ന്നതോടെ വിഷമയമായ വാതകം ഉണ്ടായതും പ്രശ്‌നമായി. അപകടമാണെന്ന് റിപ്പോര്‍ട്ടുണ്ടന്ന്കിലും സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായി പോലീസ് അറിയിച്ചു. അടുത്തയിടെ നടന്ന ഭീകരാക്രമണങ്ങളെത്തുടര്‍ന്നു ഫ്രാന്‍സ് അതീവ ജാഗ്രതയിലാണ്. ബാറിലെ തീപിടിത്തവും മറ്റൊരു ഭീകരാക്രമണമാണെന്ന് ഭയപ്പെട്ടെന്ന് ദൃക്‌സാക്ഷിയായ റാകിഡ് അഹമയ്മി എഎഫ്പിയോടു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല