മനില: മാലിന്യങ്ങളുടെ കൂമ്പാരമുള്ള ചളിയില്‍ കഴുത്തറ്റം മുങ്ങി തങ്ങളുടെ സാധനങ്ങള്‍ തിരയുന്ന ഫിലിപ്പീനികളെയാണ് ഈ ചിത്രത്തില്‍ കാണുന്നത്. നൂറുകണക്കിന് വീടുകള്‍ ചാരമാക്കിയ അഗ്‌നിബാധയ്ക്കുശേഷം തങ്ങളുടെ സ്ഥലങ്ങളില്‍ എന്തെങ്കിലും അവശേഷിപ്പുണ്ടോ എന്ന് തിരയുകയാണിവര്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് തലസ്ഥാനമായ മനിലയ്ക്കടുത്തുള്ള മെയ്‌സിലോ വില്ലേജ് ചാരമാക്കിയ അഗ്‌നിബാധയുണ്ടായത്. നൂറുകണക്കിന് വീടുകളാണ് ഒരുരാത്രികൊണ്ട് തകര്‍ന്നത്.
ഗ്രാമത്തില്‍ കുടിയേറ്റക്കാരുടെ വീടുകളുടെ നിരയ്ക്കാണ് ആദ്യം തീപിടിച്ചത്. ഗ്യാസ് പൊട്ടിത്തെറിച്ചതാവും തീപിടുത്തത്തിന് കാരണമെന്നാണ് തീയണച്ചവര്‍ പറയുന്നത്.
വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും കത്തിനശിച്ചഭാഗത്തെ ചളിയിലും എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്ന തിരയുകയാണ് ഇവിടുത്തെ താമസക്കാര്‍. വീടുകള്‍ അടുത്തടുത്തായതിനാല്‍ തീ പെട്ടന്ന് അണയ്ക്കാന്‍ കഴിയാത്തതും ഇവര്‍ക്ക് വിനയായി. മനിലയില്‍ ഏറ്റവും കൂടുതല്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന സ്ഥലമാണ് മെയ്‌സിലോ ഗ്രാമം.
തീപിടുത്തത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കില്ല. വിടുകള്‍ നഷ്ടപ്പെട്ടവരെ അടുത്തുള്ള സ്‌ക്കൂളിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ദുരിതബാധിതരെ സാധാരണനിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ നടത്തണമെന്ന് മാലാബണ്‍ സിറ്റി മേയര്‍ ടിറ്റോ ഒറേറ്റ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല