ജര്‍മനിയില്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍െറ കുര്‍ബാന നടക്കുന്നതിന് സമീപം വെടിവെപ്പ് നടത്തിയയാളെ അറസ്റ്റ് ചെയ്തു. ജര്‍മന്‍ നഗരമായ എര്‍ഫര്‍ട്ടില്‍ പോപ്പിന്‍െറ ചടങ്ങ് നടക്കുന്നതിന്‍െറ ഒരു കിലോമീറ്റര്‍ ദൂരത്താണ് അജ്ഞാതന്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ഗാര്‍ഡിനുനേരെ വെടിവെച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
നാലു തവണ വെടിവെച്ചതായാണ് റിപ്പോര്‍ട്ട്.അതേസമയം, പോപ്പിന്‍െറ പരിപാടിയും വെടിവെപ്പും തമ്മില്‍ ബന്ധമില്ളെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ പറഞ്ഞു. മനോനില തെറ്റിയ ആളാണ് സംഭവത്തിന് പിന്നിലെന്നാണ് ജര്‍മന്‍ പൊലീസില്‍നിന്ന് കിട്ടിയ വിവരമെന്ന് വത്തിക്കാന്‍ വക്താവ് ഫെഡറികോ ലൊംബാര്‍ബി പറഞ്ഞു. സംഭവം പോപ്പിനെ അറിയിച്ചിട്ടില്ളെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല