സ്വന്തം ലേഖകന്‍: സാന്‍ഫ്രാന്‍സിസ്‌കോയില്‍ മേയര്‍ പദവിയിലെത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായി ലണ്ടന്‍ ബ്രീഡ്. സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിന്റെ മേജറായി തെരഞ്ഞെടുക്കപ്പെട്ട ആഫ്രിക്കന്‍അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡ് ഈ പദവിയിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയെന്ന ബഹുമതിയാണ് സ്വന്തമാക്കിയത്.
തെരഞ്ഞെടുപ്പില്‍ മാര്‍ക്ക് ലെനോയെ പരാജയപ്പെടുത്തിയാണ് നാല്‍പ്പത്തി മൂന്നുകാരിയായ ബ്രീഡ മേയര്‍ പദവിയിലെത്തുന്നത്. ജൂണ്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ ബ്രീഡ് നേടിയിരുന്നു. മുന്‍ മേയര്‍ എഡ് ലീയുടെ നിര്യാണത്തെ തുടര്‍ന്ന് ആക്ടിംഗ് മേയറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അവര്‍.
2020 വരെ ബ്രീഡ് സാന്‍ഫ്രാന്‍സിസ്‌കോയുടെ മേയര്‍ പദവി വഹിക്കും. ജൂണ്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ പ്രോവിഷണല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കാന്‍ അധികസമയം എടുത്തതിനാലാണ് ഫലപ്രഖ്യാപനം വൈകിയത്. സാന്‍ ഫ്രാന്‍സിസ്‌കോയുടെ മേയര്‍ പദവിയിലെത്തിയ ആദ്യ വനിതയെന്ന ബഹുമതി 1978ല്‍ തെരഞ്ഞെടുക്കപ്പെട്ട ഡിയാനെ ഫീന്‍സ്റ്റീന്റെ പേരിലാണ്. നിലവില്‍ കലിഫോര്‍ണിയ സെനറ്ററാണ് ഫീന്‍സ്റ്റീന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല