ഇന്‍ഡിയാനയിലെ പള്ളിയില്‍ കഞ്ചാവ് വലിക്കുന്നത് ആരാധനയുടെ ഭാഗമാണ്. ഇന്‍ഡിയാനയില്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കഞ്ചാവ് വലിക്കുന്നതും വില്‍ക്കുന്നതും അത് ലഭിക്കുന്ന സ്ഥലത്ത് പോകുന്നതും നിയമവിരുദ്ധമാണ്. ഈ നിയമങ്ങള്‍ തങ്ങളുടെ ആരാധനയ്ക്ക് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് കാനബീസ് ചര്‍ച്ച്.
കഞ്ചാവ് വലിക്കുന്നത് വിശുദ്ധമായ ചടങ്ങായിട്ടാണ് ഈ സഭയിലെ വിശ്വാസികള്‍ കരുതുന്നത്. സഭാവിശ്വാസികളുടെ ആരോഗ്യത്തിനും, സ്‌നേഹത്തിനും, രോഗശാന്തിക്കും, വിഷാദരോഗത്തില്‍നിന്നുള്ള മുക്തിക്കും ഹേതുവായി പ്രവര്‍ത്തിക്കുന്നത് കഞ്ചാവാണെന്നാണ് ഈ സഭയിലെ ആളുകളുടെ വിശ്വാസം. എന്നാല്‍, നിയമത്തിന്റെ നൂലാമാലകള്‍ കഞ്ചാവ് വലിക്കുന്നതില്‍നിന്ന് ഇവരെ വിലക്കുകയാണ്.
ബില്‍ ലെവിന്‍ എന്നൊരാളാണ് ഈ ചര്‍ച്ചിന്റെ സ്ഥാപകന്‍. മതപരമായ സമത്വത്തിന് വേണ്ടിയാണ് തങ്ങള്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് ഇയാള്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ആയിരത്തോളം അംഗങ്ങളുള്ള സഭയാണ് കാനബീസ് ചര്‍ച്ചെന്നും ലെവിന്‍ അവകാശപ്പെടുന്നു. ജുലൈ ഒന്നിന് പള്ളിയില്‍ നടന്ന ആദ്യ കുര്‍ബാനയില്‍ കഞ്ചാവ് വലിച്ചിരുന്നില്ല. നൂറോളം സഭാ വിശ്വാസികളും 200 ഓളം പൊലീസുകാരും അവിടെയുണ്ടായിരുന്നു. കഞ്ചാവ് വലിച്ചാല്‍ അറസ്റ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതിനാലാണ് ആരാധനയില്‍ അത് ഉപയോഗിക്കാതിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല