1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2017

സ്വന്തം ലേഖകന്‍: സൗദിയിലെ സിനിമാ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത, രാജ്യത്തെ ആദ്യ സിനിമ തിയറ്റര്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍. സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനമായതോടെയാണിത്.

ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് അറിയിച്ചു.

അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ ആദ്യ തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദിയില്‍ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.