1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2024

സ്വന്തം ലേഖകൻ: നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ച് ചരിത്രം കുറിച്ച്‌ ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദ. ക്ലാസിക്കല്‍ ചെസ്സില്‍ കാള്‍സനെതിരേ പ്രഗ്നാനന്ദ നേടുന്ന ആദ്യ ജയമാണിത്. മൂന്നാം റൗണ്ടിലാണ് ജയം. ഇതോടെ പ്രഗ്നാനന്ദ 9-ല്‍ 5.5 പോയിന്റ്‌സ് കരസ്ഥമാക്കി ഒന്നാമതെത്തി. തോല്‍വിയോടെ കാള്‍സന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ക്ലാസിക്കല്‍ ചെസ്സില്‍ ലോക ഒന്നാം നമ്പര്‍ താരത്തിനെതിരേ പ്രഗ്നാനന്ദ നേടുന്ന ആദ്യ ജയമാണിത്. മത്സരാര്‍ഥികള്‍ക്ക്‌ നീക്കങ്ങള്‍ നടത്തുന്നതിന് കൂടുതല്‍ സമയം അനുവദിക്കുന്ന ഗെയിമുകളെയാണ് ക്ലാസിക്കല്‍ ചെസ്സ് എന്ന് വിളിക്കുന്നത്. ക്ലാസിക്കല്‍ ചെസ്സില്‍ ഇരുവരും മുന്‍പ് മൂന്ന് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും സമനിലയായിരുന്നു ഫലം.

മത്സരത്തില്‍ കൂടുതല്‍ സമയവും പിന്നില്‍ നിന്ന ശേഷമാണ് പ്രഗ്നാനന്ദ ജയിച്ചുകയറിയത്. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ കാള്‍സനോട് ഏറ്റ തോല്‍വിക്കുള്ള തിരിച്ചടി കൂടിയായിത്‌. ക്ലാസിക്കല്‍ ചെസ്സില്‍ കാള്‍സനെ തോല്‍പ്പിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ.

അതിനിടെ വനിതകളുടെ മത്സരത്തില്‍ പ്രഗ്നാനന്ദയുടെ സഹോദരി ആര്‍. വൈശാലിയും 5.5 പോയിന്റോടെ ഒന്നാമതെത്തി. അന്ന മുസിചുക്കിനെതിരേ സമനില പിടിച്ചതോടെയാണിത്. അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഫാബിയോ കറുവാനയാണ് പ്രഗ്നാനന്ദയ്ക്ക് പിറകില്‍ രണ്ടാംസ്ഥാനത്ത്. ചൈനയുടെ ഡിങ് ലിറനെ തോല്‍പ്പിച്ചാണ് കറുവാന സ്ഥാനം മെച്ചപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.