ത്രിരാഷ്ട്ര ക്രിക്കറ്റ് ആദ്യ ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരേ ഓസ്ട്രേലിയയ്ക്കു വിജയം. 15 റണ്‍സിനാണു ലങ്കയെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസിസ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിനു 321 റണ്‍സ് എടുത്തു. കുലശേഖര (71), ഉപുല്‍ തരംഗ (60) എന്നിവരുടെ മികവില്‍ മുന്നേറിയ ശ്രീലങ്ക 306 റണ്‍സിന് എല്ലാവരും പുറത്തായി.
ഓസിസിനു വേണ്ടി ഡേവിഡ് ഹസി നാലു വിക്കറ്റ് എടുത്തു. ഓസിസ്, ഡേവിഡ് വാര്‍ണറുടെ ആദ്യ ഏകദിന സെഞ്ചുറിയുടെ പിന്‍ബലത്തിലാണു 300 റണ്‍സ് കടന്നത്. 163 റണ്‍സെടുത്ത വാര്‍ണര്‍ക്കു സഹ ഓപ്പണര്‍ മാത്യു വെയ്ഡ് (64) മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 136 റണ്‍സെടുത്തു.
പിന്നീട് എത്തിയവരില്‍ ക്യാപ്റ്റന്‍ ക്ലാര്‍ക്ക് (37) മാത്രമാണു ഭേദപ്പെട്ട സ്കോര്‍ നേടിയത്. ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ആണു വാര്‍ണറുടേത്. വിജയത്തോടെ മൂന്നു മത്സരങ്ങളുടെ ഫൈനലില്‍ ഓസിസ് 1-0 ന്റെ ലീഡില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല