രാജ്യത്തെ ആദ്യ ഇസ്‌ലാമിക സ്‌കൂള്‍ അടുത്ത വര്‍ഷം മുതല്‍ ലങ്കഷെയറിലെ ബ്‌ളാക്ക്‌ബെണില്‍ പ്രവര്‍ത്തനമാരംഭിക്കും. ഡാര്‍വിലിലെ തഹീദുല്‍ ഇസ്‌ലാമിക് ബോയ്‌സ് സ്‌കൂളിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇസ്‌ലാമിക വിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് പരിഗണന നല്‍കുന്ന സ്‌കൂളായിരിക്കും ഇത്.
എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഈ അനുമതിക്കെതിരെ പ്രപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ മതസൗഹാര്‍ദത്തിന് വെല്ലുവിളിയായിരിക്കും ഇത്തരം സ്‌കൂളുകളെന്നാണ് അവരുടെ വാദം. രാജ്യത്തെ അദ്ധ്യാപക സംഘടനകളും ഈ തീരുമാനത്തിനെതിരാണ്.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ യോജിപ്പിച്ച് കൊണ്ടുപോകുന്ന തങ്ങളുടെ ശ്രമങ്ങള്‍ക്ക് എതിരാണ് ഈ തീരുമാനമെന്ന് അദ്ധ്യാപക സംഘനയായ നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് സൈമണ്‍ ജോണ്‍സ് അറിയിച്ചു. ഈ വാര്‍ത്തയെ മോശം വാര്‍ത്ത എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
തീരുമാനമുണ്ടായ ഇന്നലത്തെ ദിവസത്തെ ഒരു മോശം ദിവസം എന്നും അദ്ദേഹം വിളിച്ചു. ഒരു സ്‌കൂളുകളും ഒരു മതത്തിലും അധിഷ്ഠിതമായി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് ലിബറല്‍ ഡെമോക്രാറ്റുകളുടെ നേതാവ് ഡേവിഡ് ഫോര്‍സ്റ്റ് അറിയിച്ചു. നിരവധി സ്‌കൂളുകള്‍ ബഹു സംസ്‌കാരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ വിശ്വാസങ്ങളും ഒന്നാണെന്നാണ് നാം സ്‌കൂളുകളിലൂടെ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ പുതിയ ഇസ്‌ലാമിക സ്‌കൂളിന്റെ സിലബസ് അനുസരിച്ച് എല്ലാ കുട്ടികളും അഞ്ഞൂറ് മണിക്കൂര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സാമൂഹിക സേവനം നടത്തണമെന്നും അതിലൂടെ തന്നെ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ പൊളിയുമെന്നുമാണ് ഇസ്‌ലാമിക സ്‌കൂളിന്റെ അധികൃതര്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ തന്നെ ഈ സ്‌കൂളിലേക്ക് എഴുന്നൂറിലേറെ അഡ്മിഷനുകള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല