സ്വന്തം ലേഖകന്‍: അമേരിക്കന്‍ നഴ്‌സിങ് ബോര്‍ഡില്‍ അംഗമായി മലയാളി ബ്രിജിത്ത് വിന്‍സന്റ്, ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി. ഡെമോക്രാറ്റ് പാര്‍ട്ടിയാണ് ബ്രിജിത്തിനെ നാമനിര്‍ദേശം ചെയ്തത്. പെന്‍സല്‍വേനിയ സ്‌റ്റേറ്റ് നഴ്‌സിങ് ബോര്‍ഡിലേക്കാണ് ഗവര്‍ണര്‍ ടോം വൂള്‍ഫ് ബ്രിജിത്തിനെ നാമനിര്‍ദേശം ചെയ്തത്. 50 അംഗ സെനറ്റ് ബോര്‍ഡ് ഐകകണ്‌ഠ്യേന അംഗീകരിച്ചതോടെയാണ് ഒരു ഇന്ത്യക്കാരിക്ക് ആദ്യമായി ഈ ഉന്നതപദവി ലഭ്യമായത്. കോതമംഗലം സ്വദേശിനിയാണ് ബ്രിജിത്ത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍ കുടിയേറിയ ബ്രിജിത്ത് ഫിലാഡെല്‍ഫിയയിലെ മലയാളി വ്യവസായി വിന്‍സന്റ് ഇമ്മാനുവലിന്റെ ഭാര്യയാണ്. മൂവാറ്റുപുഴ നാഗപ്പുഴ കാക്കനാട്ട് കുടുംബാംഗമാണ് ബ്രിജിത്ത്. കീരമ്പാറ സെന്റ് സ്റ്റീഫന്‍സ്, മൂവാറ്റുപുഴ നിര്‍മല കോളജ്, ഡല്‍ഹി ഹോളി ഫാമിലി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അമേരിക്കയിലെ വിവിധ കോളജുകളില്‍നിന്ന് നഴ്‌സിങ് എം.എസ്.എ ഉള്‍പ്പെടെ ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ പെന്‍സല്‍വേനിയയിലെ സെന്റ് മേരീസ് ആശുപത്രിയിലെ നഴ്‌സിങ് പ്രാക്ടീഷണറാണ്. നഴ്‌സുമാരുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനങ്ങളെടുക്കാനും മറ്റുമായി വിപുല അധികാരങ്ങളുള്ള സമിതിയാണ് നഴ്‌സിങ് ബോര്‍ഡ്. ബ്രിജിത്തിന്റെ നിയമനം അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സിങ് സമൂഹത്തിന് ലഭിച്ച അംഗീകാരമാണെന്ന് പെന്‍സല്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല