1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2015


യാഥാസ്ഥിതികര്‍ തിങ്ങി പാര്‍ക്കുന്ന രാജ്യമായ ഇന്ത്യക്ക് സ്വവര്‍ഗപ്രണയം, വിവാഹം ഇതൊന്നും ദഹിക്കില്ല. എന്നാലും, ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യ ലെസ്ബിയന്‍ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുവത്വമാണ് സോഷ്യല്‍ മീഡിയയില്‍ ഈ പരസ്യത്തെ ഏറ്റെടുത്തിരിക്കുന്നത്.

ലെസ്ബിയന്‍ ദമ്പതികള്‍ മാതാപിതാക്കളെ കാണാന്‍ തയ്യാറെടുക്കുന്ന വിഷയം കൈകാര്യം ചെയ്യുന്നതാണ് പരസ്യം.
ഈ ദിവസത്തിന് വേണ്ടി തയ്യാറാകുന്ന രണ്ടു സ്ത്രീകളുടെ പ്രണയചാപല്യവും ടെന്‍ഷനും പ്രതീക്ഷിക്കുന്ന പ്രതിഷേധങ്ങളുമെല്ലാമാണ് പരസ്യത്തില്‍ പറയുന്നത്. ഒരു ഫാഷന്‍ പോര്‍ട്ടലിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള പരസ്യമാണത്.

സിനിമകളില്‍ പലപ്പോഴായി സ്വവര്‍ഗ പ്രണയം ചര്‍ച്ചയായിട്ടുണ്ടെങ്കിലും പരസ്യത്തില്‍ ആദ്യമായിട്ടാണിത് പരീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.