1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2015

സ്വന്തം ലേഖകന്‍: ലോകത്തില്‍ ആദ്യമായി കൊല്ലപ്പെട്ടയാളുടെ തലയോട് ശാസ്ത്രഞ്ജര്‍ കണ്ടെത്തി. ഏതാണ്ട് 4,30,000 വര്‍ഷം മുമ്പാണ് ഈ കൊലപാതകം നടന്നതെന്നാണ് സൂചന. സ്‌പെയിനില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ക്ക് തലയോട് ലഭിച്ചത്.

ഭൂനിരപ്പില്‍ നിന്ന് പതിമൂന്ന് മീറ്റര്‍ ആഴത്തിലുള്ള കുഴിയിലാണ് തലയോട്ടി കണ്ടെത്തിയത്. 4,30,000 വര്‍ഷം മുമ്പ് കൊല്ലപ്പെട്ടയാളുടെ തലയോടാണിതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ലോഹങ്ങള്‍ കണ്ടുപിടിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിലാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് തലയോട് കണ്ടെടുത്ത ശാസ്ത്രഞ്ജരുടെ സംഘം പറയുന്നത്.

കൊല്ലപ്പെട്ടയാള്‍ പുരുഷനാണെന്നും ഇയാള്‍ക്ക് ഇരുപത് വയസുള്ളപ്പോഴാണ് കൊലപാതകം നടന്നതെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഏത് ആയുധത്താലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. സ്‌പെയിനിലെ ഉത്തരമേഖലയിലെ അറ്റപ്യൂറിക മലനിരകളിലെ അസ്ഥികൂടങ്ങളുടെ കുഴിയില്‍ നിന്നാണ് തലയോട് കണ്ടെത്തിയത്.

മാരകമായ ആക്രമണത്തില്‍ തലയോട് തകര്‍ന്ന നിലയിലായിരുന്നു. 52 കഷണങ്ങള്‍ ചേര്‍ത്തു വെച്ചാണ് കൊല്ലപ്പെട്ടയാളുടെ തലയോട് ശാസ്ത്രഞ്ജര്‍ പുനഃസൃഷ്ടിച്ചത്. തലയോടിലെ മാരകമായ പരുക്കുകളാണ് ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. നെറ്റിയില്‍ ഇടതു കണ്ണിന് മുകളിലായി ഗുരുതരമായ രണ്ട് മുറിവുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.