ലോകത്തിലെ ആദ്യത്തെ ലിംഗം മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍മാര്‍. മൂന്നു മാസങ്ങല്‍ക്കു മുമ്പാണ് 21 വയസുള്ള യുവാവിന്റെ ലിംഗം മാറ്റി വക്കല്‍ ശസ്ത്രക്രിയ നടത്തിയത്. യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മതപരമായ അഗ്രചര്‍മ വിഛേദമാണ് യുവാനിന് വിനയായത്. വിഛേദം യുവാവിന്റെ ലിംഗത്തിന് ക്ഷതമേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യ സഹായം തേടിയെത്തിയ യുവാവിന്റെ ലിംഗത്തിനു പകരം ഡോക്ടര്‍മാര്‍ ആയിടെ മരിച്ചു പോയ ഒരാളുടെ ലിംഗം വച്ചു പിടിപ്പികുകയായിരുന്നു.
ഒമ്പത് മണിക്കൂര്‍ നീണ്ടു നിന്ന മാരത്തണ്‍ ഓപ്പറേഷനു ശേഷമാണ് ലിംഗം യുവാവിന് ദേഹത്ത് മാറ്റി വച്ചത്. കേപ് ടൗണിലെ ടൈഗര്‍ബര്‍ഗ് ആശുപത്രിയിലായിരുന്നു ചരിത്ര പ്രധാനമായ ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയക്കു വിധേയനായ യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മൂന്നു മാസങ്ങള്‍ക്കു ശേഷം യുവാവ് പൂര്‍ണ സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ലൈംഗിക ആവശ്യങ്ങള്‍ അടക്കം നിര്‍വഹിക്കാന്‍ കഴിയും വിധം യുവാവ് സാധാരണ നിലയിലായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
2006 ഒരു സംഘം ഡോക്ടര്‍മാര്‍ വിജയകരമായി ലിംഗം മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും മാറ്റി വച്ചയാള്‍ക്കും ഭാര്യക്കും കടുത്ത മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് മാറ്റി വച്ച ലിംഗം ശസ്ത്രക്രിയയിലൂടെ തന്നെ നീക്കം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല