സ്വന്തം ലേഖകന്‍: അത്യാധുനിക സൗകര്യങ്ങളോടെ സൗദിയുടെ പുതു തലമുറ ട്രെയിന്‍ ഓട്ടം തുടങ്ങി. സൗദി റെയില്‍വേ കമ്പനിയുടെ ട്രെയിന്‍ ഹായില്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പരമ്പരാഗത നൃത്തങ്ങളുടെ അകമ്പടിയോടെ വന്‍സ്വീകരണമാണ് സ്വദേശികളും വിദേശികളും ചേര്‍ന്ന് ഒരുക്കിയത്. അല്‍ ഖസിം പ്രവിശ്യയെ തലസ്ഥാനമായ റിയാദുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സര്‍വീസ്. റിയാദില്‍ നിന്ന് മജ്മ, ഖസിം എന്നീ സ്‌റ്റേഷനുകള്‍ പിന്നിട്ടാണ് ഹായിലില്‍ എത്തിച്ചേരുന്നത്.
600 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള റിയാദിനും ഹായിലിനും ഇടയില്‍ രണ്ട് സ്‌റ്റോപ്പുകള്‍ മാത്രമാണ് ഉളളത്. 120 റിയാലാണ് ടിക്കറ്റ് നിരക്കെങ്കിലും നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് 60 റിയാലിന് ടിക്കറ്റ് ലഭിക്കും. സൗദി റെയില്‍വേ കമ്പനിയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് വാങ്ങാനും സൗകര്യമുണ്ട്. സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി നഗരമായ അല്‍ ഖുറയ്യാത്ത് വരെ 2750 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള റെയില്‍വേ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഹായില്‍ വരെ സര്‍വീസ് ആരംഭിച്ചത്.
10 ബില്ല്യന്‍ റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന റെയില്‍വേ ശൃംഖലയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളുളള ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. 444 സീറ്റുകളാണ് ട്രെയിനിലുളളത്. ഹായിലില്‍ എത്തിയ ട്രെയിനെ സ്വീകരിക്കാന്‍ പ്രവിശ്യാ ഗവര്‍ണറും റെയില്‍വേ കമ്പനി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് സ്‌റ്റേഷനിലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല