സ്വന്തം ലേഖകന്‍: ടോയ്‌ലറ്റാണെന്ന് കരുതി തുറക്കാന്‍ ശ്രമിച്ചത് വിമാനത്തിന്റെ വാതില്‍; പറക്കുന്ന വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരന്‍. അബദ്ധത്തില്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എയര്‍ഗോ വിമാനത്തിലാണ് സംഭവം. വിമാനം പറക്കുന്നതിനിടെയാണ് ഇയാള്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ടോയിലറ്റിലേക്കുള്ള വാതിലാണെന്ന് തെറ്റിദ്ധരിച്ചാണ് പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ നോക്കിയത്.
ബീഹാറിലെ കങ്കാര്‍ബഘ് സ്വദേശിയാണ് ഇയാള്‍. അജ്മീരിലെ ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത്. തെറ്റു മനസിലായ ഇയാള്‍ മാപ്പു പറഞ്ഞതായും പിന്നീട് വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചതായും പൊലീസ് പറഞ്ഞു. ഇയാള്‍ ആദ്യമായാണ് വിമാനത്തില്‍ കയറുന്നത്. എയര്‍പോര്‍ട്ട് സ്‌റ്റേഷനില്‍ വച്ച് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ക്ക് അബദ്ധം പറ്റിയതായി മനസിലാക്കിയെന്ന് പൊലീസ് അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നിന്നും പട്‌നയിലേക്ക് പോകുകയായിരുന്നു വിമാനം.
വിമാനം പറന്നുയര്‍ന്ന ശേഷം ടോയ്‌ലറ്റിലേക്ക് പോയ ഇയാള്‍ സമീപമുള്ള സുരക്ഷാ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട മറ്റു യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനം പട്‌നയില്‍ ഇറങ്ങുന്നതുവരെ ഇയാളെ ജീവനക്കാര്‍ തടഞ്ഞുവെച്ചു. ഇക്കാര്യം ജീവനക്കാര്‍ വിമാനത്താവളത്തില്‍ അറിയിച്ചു. പട്‌ന വിമാനത്താവളത്തില്‍ എത്തിയശേഷം ഇയാളെ സുരക്ഷാ അധികൃതര്‍ക്ക് കൈമാറി. വിമാനത്തിന്റെ പുറകിലുള്ള സുരക്ഷാ വാതില്‍ ഉയര്‍ന്ന വായു സമ്മര്‍ദമുള്ളതിനാല്‍ യാത്രക്കിടെ പെട്ടെന്ന് തുറക്കാന്‍ കഴിയില്ലെന്നാണ് എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍മാരുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല