ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമാകുന്ന ‘തലപ്പാവ് അണിഞ്ഞ ആദ്യ സിക്കുകാരന്‍ എന്ന ബഹുമതി ഡോ. ഇന്ദര്‍ജിത് സിങ്ങിന്. ബ്രിട്ടനിലെ വിവിധ സിക്ക് സംഘടനകളുടെ പ്രസിഡന്റുകൂടിയാണ് എഴുപത്തൊമ്പതുകാരനായ സിങ്. ‘തന്റെ നിയമനം സിക്ക് സമൂഹത്തിനുള്ള അംഗീകാരമാണെന്ന് നെറ്റ്വര്‍ക്ക് ഒാഫ് സിക്ക് ഒാര്‍ഗനൈസേഷന്‍സ് (എന്‍എസ്ഒ) ഡയറക്ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
പ്രഭുസഭയിലെ നിയമനസമിതിയാണ് ഇന്ദര്‍ജിത് സിങ്ങിന്റെ പേര് പാര്‍ലമെന്റിലേക്ക് ശുപാര്‍ശ ചെയ്തത്. സിക്കുകാര്‍ പാര്‍ലമെന്റില്‍ അംഗമായിട്ടുണ്ടെങ്കിലും തലപ്പാവ് അണിയുന്നയാള്‍ അംഗമാകുന്നത് ആദ്യമാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സിക്കുകാരനായ പാര്‍ലമെന്റ് അംഗം പോള്‍ ഉപ്പല്‍ വത്തിക്കാനിലെ ഒരു യോഗത്തില്‍ പ്രസംഗിച്ച ആദ്യ സിക്കുകാരന്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും തലപ്പാവ് അണിയാറില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല