സ്വന്തം ലേഖകൻ: രാജ്യത്തെ ആദ്യത്തെ യു-ടേൺ ഫ്ലൈഓവർ ഗതാഗതത്തിന് തുറന്നുകൊടുത്തു. നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു . ഇതിന്റെ പണി പൂർത്തിയാക്കിയ ശേഷം ആണ് ഇത് തുറന്നു കൊടുത്തിരിക്കുന്നത്. അൽ ഫാത്തിഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി ആണ് ഇത് നിർമ്മിച്ചത്.
രാജ്യത്തിന്റെ രണ്ട് ദിശയിലേക്ക് എന്ന രീതിയിൽ ആണ് യു-ടേൺ ഫ്ലൈഓവർ ഉണ്ടാക്കിയിരിക്കുന്നത്. ജുഫൈറിൽനിന്ന് പ്രിൻസ് സഊദ് അൽ ഫൈസൽ റോഡിലൂടെ അൽ ഫാത്തിഹ് ഹൈവേയിൽ പ്രവേശിച്ച് തെക്ക് ഭാഗത്തേക്കും മിനാ സൽമാനിലേക്കും പോകുന്നവരെ ആണ് ലക്ഷ്യം വെക്കുന്നത്. കൂടാതെ ഷെയ്ഖ് ദുഐജ് റോഡിലേക്ക് പോകുന്നവർക്കും ഈ യുടേൺ വലിയ രീതിയിൽ ഉപകാരപ്പെടും.
പ്രിൻസ് സഊദ് അൽ ഫൈസൽ റോഡിൽനിന്ന് അൽ ഫാതിഹ് ഹൈവേയിലേക്ക് ഇടത്തോട്ട് തിരിയുന്ന പാത അടക്കും. ഈ ഭാഗത്തുള്ള ട്രാഫിക് സിഗ്നൽ സ്ഥിരമായി അവസാനിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വലിയ ചെലവാണ് യു-ടേൺ ഫ്ലൈഓവർ നിർമ്മിക്കാൻ വന്നത്. 40.5 മില്യൺ ദിനാർ ചെലവിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
അൽ ഫാതിഹ് ഹൈവേ വികസനം പൂർത്തിയായി തുടങ്ങി. 2021 ഏപ്രിലിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ 2024ൽ അവസാനിപ്പിക്കും. അതിന് ശേഷം ജനങ്ങൾക്ക് തുറന്നു കൊടുക്കും. പദ്ധതി പൂർത്തിയാകുമ്പോൾ അൽ ഫാത്തിഹ് ഹൈവേയിലൂടെ പ്രതിദിനം സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടും. 87,000 വാഹനങ്ങൾ ആണ് ഇതിലൂടെ ഇപ്പോൾ പോകുന്നത് എങ്കിൽ 140,000 വാഹനങ്ങൾക്ക് പാലം പണി പൂർത്തിയാകുന്നതോടെ പോകാൻ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല