1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2023

സ്വന്തം ലേഖകൻ: പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ‌ബി‌എ) അംഗീകരിച്ചതായി റിപ്പോർട്ട്. വിഷയം നിലവിൽ ധനകാര്യ മന്ത്രാലയത്തിന്റെ പരി​ഗണനയിലാണ്.

കഴിഞ്ഞ മാസം 28-ന് ചേർന്ന ഇന്ത്യൻ ബാങ്കിങ് അസോസിയേഷന്‍റെ യോ​ഗത്തിൽ ശനിയാഴ്ചകൾ ബാങ്ക് അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം യൂണിയനുകൾ ഉന്നയിച്ചിരുന്നു. തുടർന്ന് ഈ ആവശ്യത്തിന് ഐബിഎ അം​ഗീകാരം നൽകുകയും ധനകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.

ധനകാര്യ മന്ത്രാലയത്തിന്റെ അം​ഗീകാരം കൂടി ലഭിച്ചാൽ തിങ്കൾ മുതൽ വെള്ളി വരെയായിരിക്കും ഇനി ബാങ്കുകളുടെ പ്രവർത്തനം. അതേമസയം, ആഴ്ചയിൽ രണ്ട് ദിവസം അവധിയാകുന്ന സ്ഥിയുണ്ടായാൽ പ്രവർത്തനസമയം ദിവസം 45 മിനിറ്റ് വരെ വർധിപ്പിക്കാനും സാധ്യതയുണ്ട്.

നിലവിൽ മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകൾ ബാങ്കുകൾക്ക് അവധിയാണ്. ആദ്യകാലത്ത് ആഴ്ചകളിൽ ആറു ദിവസം പ്രവൃത്തിദിവസമായിരുന്ന ബാങ്കുകൾക്ക് ഉണ്ടായിരുന്നത്. 2015-ന് ശേഷമാണ് ഇത്തരമൊരു മാറ്റം നിലവിൽവന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.