സ്വന്തം ലേഖകന്‍: റഷ്യയിലെ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെടിവെപ്പ്; അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു. റഷ്യയിലെ നോര്‍ത്ത് കോക്കസസ് മേഖലയിലെ ദഗസ്ഥാനില്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അക്രമി നടത്തിയ വെടിവയ്പിലാണ് അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കുണ്ട്. യുവാവായ അക്രമി പൊലീസിന്റെ വെടിയേറ്റ് മരിച്ചു. കിസ്!ല്യര്‍ പട്ടണത്തിലുള്ള പള്ളിയിലാണ് വെടിവയ്പുണ്ടായത്. ചെച്!നിയയ്ക്കു സമീപമുള്ള നോര്‍ത്ത് കോക്കസസില്‍നിന്ന് ഒട്ടേറെപ്പേര്‍ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അടുത്തിടെ ദഗസ്ഥാനിലുണ്ടായ പല അക്രമങ്ങളുടെയും ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഇന്നലെയുണ്ടായ അക്രമത്തിനും ഭീകരബന്ധം സംശയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല