1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2011

പ്രായമാകുകയെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരും പ്രായമാകാന്‍ താല്‍പര്യപ്പെടുന്നില്ല എന്നതാണ് സത്യം. ചെറുപ്പം മോഹിപ്പിക്കുന്ന ഒരു തുരുത്തുപോലെയാണെന്ന് പറഞ്ഞാലും തെറ്റില്ലതന്നെ. എന്നാല്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ? പ്രായമാകുകതന്നെ ചെയ്യില്ലേ? പിന്നെ പ്രായമാകുന്നതിനെ എങ്ങനെ ചെറുക്കാമെന്ന് നോക്കുന്നതായിരിക്കും നല്ലത്. അതായത് പരമാവധി നിങ്ങളുടെ പ്രായത്തെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. അതിനുള്ള ചില പൊടിക്കൈകളാണ് ഇവിടെ പറയുന്നത്.

പല്ലുകളെ സൂക്ഷിക്കുക

ഇത് വായിക്കുമ്പോള്‍ നമുക്ക് തോന്നും പല്ലുകള്‍ നല്ല വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ചാണ് പറയുന്നതെന്ന്. എന്നാല്‍ അങ്ങനെയല്ല. പല്ലുകള്‍ക്ക് കടിഞ്ഞാണിടണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. അതായത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണമെന്നുതന്നെയാണ് പറയുന്നത്. ഇത്രയും പ്രായമൊക്കെ ആയില്ല ഇനിയിപ്പോള്‍ പഴയതുപോലെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കരുത് എന്നൊരു സൂചനയും ഇതിലുണ്ട്. നിങ്ങളുടെ യൗവ്വനം നിലനിര്‍ത്താനുള്ള ശ്രമങ്ങളിലൊന്നാണ് ഈ ഭക്ഷണം കുറയ്ക്കല്‍.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുവേണ്ടിയാണ് നിങ്ങള്‍ സൂക്ഷിച്ച് ഭക്ഷണം കഴിക്കണം എന്ന് പറയുന്നത്. നൂറ് ഗ്രാം എടുക്കമ്പോള്‍ പതിനഞ്ച് ഗ്രാമില്‍ കൂടുതലാണ് പഞ്ചസാരയുടെ അളവെങ്കില്‍ അത് കൂടുതലും അഞ്ച് ഗ്രാം മാത്രമാണെങ്കില്‍ അത് കുറവുമാണ്.

വെള്ളം കുടിക്കണം

വെള്ളം കുടിയും വാര്‍ദ്ധക്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ചോദിച്ചാല്‍ ബന്ധമുണ്ട് എന്ന് പറയുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. കാരണം എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കണം എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. നിങ്ങള്‍ എത്രത്തോളം വെള്ളം കുടിക്കുന്നോ അത്രത്തോളം വേഗത്തില്‍ നിങ്ങള്‍ക്ക് പ്രായമാകുന്ന അവസ്ഥ തടയപ്പെടും.

പോഷകം നിറഞ്ഞ ആഹാരം

ആഹാരം കുറയ്ക്കണമെന്നും വെള്ളം കുടിക്കണമെന്നും പറയുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും പോഷകാഹാരം കഴിക്കണമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഓട്ട്സും തേനും ചേര്‍ത്ത് കഴിക്കുക, പാല്‍ കുടിക്കുക പോലുള്ള കാര്യങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

സന്തോഷം

അതുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങള്‍ സന്തോഷമുള്ളവരായിരിക്കുക. നിങ്ങളുടെ മുഖവും ശരീരവും സന്തോഷംകൊണ്ട് നിറയ്ക്കുക. നിങ്ങളുടെ ശരീരം ഷാംമ്പു, അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവകൊണ്ട് നന്നായി ഉഴിയുക. എണ്ണയിട്ടശേഷം ഇരുപത് മിനിറ്റുനേരം നിങ്ങള്‍ വേറുതെ ഇരിക്കണം. അങ്ങനെ ശരീരം നൈര്‍മല്യമുള്ളതാകും.

ഉറക്കം വേണം

ഉറക്കമാണ് മറ്റൊരു പ്രധാനപ്പെട്ട ഘടകം. നിങ്ങള്‍ക്ക് നന്നായി ഉറങ്ങാന്‍ സാധിച്ചാല്‍തന്നെ പകുതി ആശ്വാസമാകും. ഹോര്‍മോണ്‍ ബാലന്‍സിങ്ങിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിങ്ങള്‍ നിങ്ങളുടെ ഉറക്കത്തേയും ജീവിതരീതിയേയും മാറ്റിയെടുക്കുക എന്നതും പ്രധാനമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.