1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2024

സ്വന്തം ലേഖകൻ: ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിവസമാക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം ഉടനെ നടപ്പിലാക്കുമെന്ന് സൂചന. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും (ഐബിഎ), എംപ്ലോയീസ് യൂണിയനും ഇതുസംബന്ധിച്ച് ഇതിനോടകം കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. നിലവില്‍ സര്‍ക്കാരിന്റെ അനുമതി മാത്രമാണ് ഇക്കാര്യത്തില്‍ ആവശ്യം. ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് ബാങ്ക് ജീവനക്കാരും സംഘനകളും പ്രതീക്ഷിക്കുന്നത്.

യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ അടക്കമുള്ള ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ ശനിയാഴ്ച അവധി വേണമെന്നും ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തിദിനമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് ഉപഭോക്തൃ സേവന സമയം കുറയ്ക്കില്ലെന്നും യൂണിയനുകള്‍ ഉറപ്പ് നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഐബിഐയും സര്‍ക്കാര്‍-സ്വകാര്യ വായ്പാദാതാക്കളും ബാങ്ക് യൂണിയനുകളും കരാറില്‍ ഒപ്പുവച്ചത്. സര്‍ക്കാരിന്റെ അനുമതിയോടെയുള്ള അഞ്ച് ദിവസത്തെ പ്രവൃത്തിദിവസമാണ് കരാറിലുണ്ടായത്. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് എട്ടിന് ഐബിഎയും ബാങ്ക് യൂണിയനുകളും ഒമ്പതാമത് സംയുകത കുറിപ്പിലും ഒപ്പുവച്ചു. സംയുക്ത കുറിപ്പില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിവസത്തെക്കുറിച്ചുള്ള രൂപരേഖയും വ്യക്തമാക്കുന്നുണ്ട്.

ഐബിഎയും ബാങ്ക് യൂണിയനുകളും ഒപ്പുവച്ചെങ്കിലും അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണ്. ബാങ്കിന്റെ സമയത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നതിനാല്‍ തന്നെ ഈ ആവശ്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുമായും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ അന്തിമ സമയപരിധി സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ശനിയാഴ് അവധിയെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചാല്‍ നെഗോഷ്യബല്‍ ഇന്‍സ്ട്രുമെന്റ് ആക്ടിലെ അനുച്ഛേദം 25 അനുസരിച്ച് ശനിയാഴ്ച ഔദ്യോഗിക അവധി ദിവസമായി കണക്കാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.