സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ വീടില്ലാത്തവരെ സഹായിക്കാന്‍ പ്രധാനമന്ത്രി തെരേസ മെയോട് ആവശ്യപ്പെടുന്ന അഞ്ചു വയസുകാരി താരമാകുന്നു. തെരേസ മെയ്യെ നേരിട്ട് സംബോധന ചെയ്യുന്ന പെണ്‍കുട്ടി തന്റെ ഒരു അനുഭവം പ്രധാനമന്ത്രിയുമായി പങ്കുവക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. ‘എന്റെ പേര് ബ്രൂക് ബ്ലെയര്‍. അഞ്ചു വയസ്സുണ്ടെനിക്ക്. എനിക്ക് പ്രധാനമന്ത്രി തെരേസ മെയ്യോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ ദിവസം രാത്രി നഗരത്തിനു പുറത്തുപോയപ്പോള്‍ വീടില്ലാതെ തെരുവില്‍ അഭയം തേടിയ ലക്ഷക്കണക്കിന് ആളുകളെ കാണാനിടയായി. അവരുടെ കണ്ണുകളില്‍ നിഴലിക്കുന്നത് ഭയംമാത്രം. അവര്‍ക്ക് വിശപ്പടക്കാന്‍ ഒന്നുമില്ല,’ വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നു. ‘നിങ്ങള്‍ക്ക് കഴിക്കാന്‍ ബിസ്കറ്റുണ്ട്, ചോക്ളറ്റും സാന്ഡ്വിച്ചുമുണ്ട്. കയറിക്കിടക്കാന്‍ വലിയ വീടുകളുണ്ട്. എനിക്ക് അഞ്ചുവയസ്സേ ആയിട്ടുള്ളൂ. അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് കൊടുക്കാന്‍ കുറച്ചു പണം കൈയിലുണ്ടെങ്കിലും അതുകൊണ്ട് ഒന്നുമാവില്ല. നിങ്ങള്‍ക്ക് ഇഷ്ടംപോലെ പണമുണ്ടല്ലോ. അതില്‍നിന്ന് കുറച്ചെടുത്ത് അവരെ സഹായിക്കൂ,’ എന്നും പറഞ്ഞാണ് പെണ്‍കുട്ടി വീഡിയോ അഭ്യര്‍ഥന അവസാനിപ്പിക്കുന്നത്. കുട്ടിയുടെ അമ്മ യൂട്യൂബിലിട്ട വീഡിയോ ആയിരക്കണക്കിനു പേരാണ് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല