1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2017

സ്വന്തം ലേഖകന്‍: നെഹ്‌റുവിന്റെ സ്വപ്ന പദ്ധതിയായിരുന്ന പഞ്ചവത്സര പദ്ധകള്‍ക്ക് അവസാനം, ഇനി ത്രിവത്സര പദ്ധതികളുടെ കാലം. ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച പഞ്ചവത്സര പദ്ധതിക്കു പകരം ത്രിവത്സര പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കും. ഏപ്രില്‍ 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലാണ് നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ചേരുക.

ആസൂത്രണ കമ്മീഷന് പകരമായി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സിലാണ് ത്രിവത്സര പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുക. 12 ആം പഞ്ചവത്സര പദ്ധതിയുടെ കാലാവധി ഈ മാര്‍ച്ച് 31 ന് അവസാനിക്കുന്നതോടെ ഇന്ത്യയുടെ പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിച്ച മറ്റൊരു വലിയ പദ്ധതിക്ക് കൂടിയാണ് അന്ത്യമാകുന്നത്.

നേരത്തെ ആസൂത്രണ കമ്മീഷനായിരുന്നു പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പു ചുമതല. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളില്‍ സാമ്പത്തികമായും, മപരമായുള്ളതുമായവ നടപ്പിലാക്കി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസൂത്രണ കമ്മീഷന്‍ രൂപീകരിച്ചത്. 1951 മുതല്‍ 1956 വരെയായിരുന്നു ഒന്നാം പഞ്ചവല്‍സര പദ്ധതി.

കാര്‍ഷിക മേഖലയിലെ കുതിച്ചു ചാട്ടം, വന്‍കിട ജലവൈദ്യുത പദ്ധതികള്‍, ഭിലായ്,ദുര്‍ഗാപൂര്‍ ,റൂര്‍ക്കല എന്നിവിടങ്ങളില്‍ അഞ്ച് സ്റ്റീല്‍ പ്ലാന്റുകള്‍, എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ വിവിധ പഞ്ചവത്സര പദ്ധതികളുടെ കാലത്ത് രാജ്യം സ്വന്തമാക്കി. 1920 കളുടെ അവസാനം സോവിയറ്റ് യൂണിയനില്‍ ജോസഫ് സ്റ്റാലിന്‍ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയെയാണ് ജവഹര്‍ലാല്‍ നെഹ്രു മാതൃകയാക്കിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.