മോര്‍ട്ട്ഗേജ് പലിശ നിരക്കില്‍ റെക്കോര്‍ഡ് ഇടിവ്. ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റി അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള 1.99 ശതമാനം എന്ന ഫിക്സ്ഡ് നിരക്കാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.ഇതോടെ കഴിഞ്ഞ ആഗസ്റ്റില്‍ 4.01 ശതമാനം ആയിരുന്ന ശരാശരി മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഇതോടെ 3.82 ശതമാനമായി.ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത കാലത്തൊന്നും പലിശ കൂട്ടില്ല എന്ന കണക്കുകൂട്ടലുകള്‍ ശക്തമാകുന്നതിനാലാണ് കുറഞ്ഞ നിരക്കിലുള്ള മോര്‍ട്ട്ഗേജ് നല്‍കാന്‍ ബാങ്കുകള്‍ തയാറാകുന്നത്.
സെപ്തംബറില്‍ വീടുവിലയില്‍ 1.1 ശതമാനം കുറവുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസവും 0.5 ശതമാനം പലിശ നിരക്ക് കുറഞ്ഞിരുന്നു. വായ്പ്പ ആവശ്യപ്പെടുന്നവരുടെ എണ്ണത്തിലുണ്ടായ കുറവും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മയ്ക്ക് കാര്യമായ പരിഹാരം കണ്ടെത്താന്‍ സാധിച്ചതുമാണ് പലിശ നിരക്കിന്റെ ഇടിവിന്റെ പ്രധാന കാരണങ്ങളെന്ന് ഹാലിഫാക്‌സ് ഹൗസിംഗിന്റെ എക്കണോമിസ്റ്റ് മാര്‍ട്ടിന്‍ എല്ലിസ് അറിയിച്ചു. ഈ വര്‍ഷം ഇനിയും മാറ്റമുണ്ടായേക്കാമെന്ന് അദ്ദേഹം വിലയിരുത്തുന്നു.മോര്‍ട്‌ഗേജ് ഫീസിന്റെ നിരക്ക് കഴിഞ്ഞ ജൂണിനേക്കാള്‍ 6.4 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
അതെ സമയം മോര്‍ട്ട്ഗേജ് അപേക്ഷകള്‍ ആഗസ്റ്റില്‍ കഴിഞ്ഞ ഇരുപത് മാസങ്ങളിലുണ്ടായിരുന്നതിനേക്കാള്‍ കൂടുതലായിരുന്നു. മോര്‍ട്‌ഗേജ് ആറ് ശതമാനം വര്‍ദ്ധിച്ച് 52410 ആണ് ആയിരിക്കുന്നത്. പത്ത് ശതമാനം വര്‍ദ്ധനവുണ്ടായ റിമോര്‍ട്‌ഗേജ് 34688 ആയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല