സ്വന്തം ലേഖകൻ: വെള്ളത്തിൽ കുടുങ്ങിയ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ പുതിയതിന് ഉടൻ അപേക്ഷിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. കാലതാമസം വരുത്തിയാൽ പിഴയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
9 കേന്ദ്രങ്ങളിൽ നേരിട്ടും അപേക്ഷിക്കാം. ഖിസൈസ്, അസ്‍വാഖുൽ മസ്ഹർ, മംസാർ കാർസ് സെന്റർ, റിനീവൽ സെന്റർ, തമാം അൽ കിൻദി സെന്റർ, അൽഅവീർ, അൽഖൂസ്, ബർഷമാൾ, വാസൽ ജദ്ദാഫ് എന്നീ ആർടിഎ കേന്ദ്രങ്ങളിൽ നേരിട്ടും അപേക്ഷിക്കാം.
https://www.rta.ae സൈറ്റിൽ ആർടിഎ സർവീസസ് ഓപ്ഷനിൽനിന്ന് റീപ്ലേസിങ് എ ലോസ്റ്റ്/ഡാമേജ് പ്ലേറ്റ് നമ്പർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കണം. ഓൺലൈൻ വഴി അപേക്ഷിച്ചവർക്ക് നിശ്ചിത കേന്ദ്രങ്ങൾ വഴി നമ്പർ പ്ലേറ്റ് കൈപ്പറ്റാം.
ആവശ്യമായ രേഖകൾ
വ്യക്തിഗത വാഹനം – യുഎഇ എമിറേറ്റ്സ് ഐഡി, നഷ്ടമായെന്ന പൊലീസ് റിപ്പോർട്ട്
കമ്പനി വാഹനം – ഡ്രൈവറുടെ എമിറേറ്റ് ഐഡി, കമ്പനി സമ്മതപത്രം, പൊലീസ് റിപ്പോർട്ട്
ഫ്രീസോൺ കമ്പനി – ഡ്രൈവറുടെ എമിറേറ്റ് ഐഡി, കമ്പനി സമ്മതപത്രം, ഫ്രീസോണിൽ നിന്നുള്ള കത്ത്, പൊലീസ് റിപ്പോർട്ട്
സർക്കാർ വാഹനം – ഡ്രൈവറുടെ എമിറേറ്റ് ഐഡി, സർക്കാർ സ്ഥാപനത്തിന്റെ സമ്മതപത്രം, പൊലീസ് റിപ്പോർട്ട്
നയതന്ത്ര വാഹനം – ഡ്രൈവറുടെ എമിറേറ്റ് ഐഡി, വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള സമ്മതപത്രം, പൊലീസ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല