ജിജോ അറയത്ത്: ഇന്ത്യന്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വനിതകളുടെ ഫല്‍ഷ് മൊബ് യുകെയില്‍.മലയാളികള്‍ക്ക് അഭിമാനമായി ടെല്‍മയും ടോംസിയും ക്രിസ്റ്റീനയും. ഇന്ത്യന്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വനിതകളുടെ ഫല്‍ഷ് മൊബ് ലണ്ടനിലെ ട്രാഫല്‍ഗാര്‍ സ്‌ക്വയറില്‍ അരങ്ങേറി.70ാമത് ഇന്ത്യന്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ചാണ് ഇന്നലെ ഫല്‍ഷ് മൊബ് അരങ്ങേറിയത്.ഇന്ത്യന്‍ ലേഡീസ് ഇന്‍ യുകെ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ആയിരുന്നു ഫല്‍ഷ്‌മൊബ് അരങ്ങേറിയത്.ഉത്തരേന്ത്യയില്‍ വനിതയായ പൂനം ജോഷിയാണ് നേതൃത്വം നല്‍കിയത്.കൂടാതെ സ്‌റ്റെപ്പ് ടു സ്‌റ്റെപ്പ് എന്ന ബോളിവുഡ് ഡാന്‍സ് അക്കാദമി നടത്തുന്ന സുമീത്ത് ആയിരുന്നു കൊറിയോഗ്രാഫി,മലയാളികള്‍ക്ക് അഭിമാനമായി സട്ടനില്‍ താമസിക്കുന്ന ടെല്‍മ മാത്യുസ്,ക്രിസ്റ്റീന ഷിജു,ടോംസി റോഹന്‍ എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ചുപങ്കെടുക്കുകയുണ്ടായി.
കോട്ടയം വൈക്കം സ്വദേശിയാണ് ടെല്‍മ മാത്യൂസ്.കട്ടപ്പന സ്വദേശിയായ സൈബിന്‍ തോമസാണ് ടെല്‍മയുടെ ഭര്‍ത്താവ്.രാജ്യം 70ാം സ്വാതന്ത്രദിനമാഘോഷിക്കുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനമായി യുകെയിലും മാതൃരാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ ടെല്‍മയെ സട്ടന്‍ മലയാളി അസോസിയേഷന്‍സ് ഭാരവാഹികള്‍ അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല