
സ്വന്തം ലേഖകൻ: ഒമാൻ എയർ വിവിധ ഇന്ത്യൻ സെക്ടറുകളിലേക്കും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് 23 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.
ദോഹ 23 റിയാൽ, ഗോവ 33 റിയാൽ, ബെംഗളൂരു 33 റിയാൽ, ഇസ്താംബൂൾ, സാൻസിബാർ, ദാറുസ്സലാം 43 റിയാൽ, ക്വാലലംപൂർ 89 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
അതിനിടെ രാജ്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ ട്രെയിന്‍ പദ്ധതി ആരംഭിക്കാനും ഒമാനും. മസ്കറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പഠനം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. സുല്‍ത്താന്‍ ഹൈതം സിറ്റിക്കും റുവി സിബിഡിക്കും ഇടയില്‍ 50 കിലോമീറ്റര്‍ ദൂരത്തേക്കാണ് ആദ്യഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക.
മസ്കറ്റ് മെട്രോ യാഥാര്‍ഥ്യമാവുന്നതോടെ തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാവുമെന്ന് മന്ത്രാലയം അറിയിച്ചു. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, നിര്‍ദ്ദിഷ്ട സിബിഡി ഗാല, അല്‍ ഖുവൈര്‍ ഡൗണ്ടൗണ് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ 50 കിലമോമീറ്റര്‍ റൂട്ടില്‍ ഏകദേശം 36 സ്റ്റേഷനുകളുണ്ടാവും. പ്രധാന നഗര കേന്ദ്രങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് മെട്രോയുടെ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല